കൊച്ചി: സി.ജെ. തോമസിെൻറ ജന്മശതാബ്ദിയോടനുബന്ധിച്ച് നാടകധാരയിൽ നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് എം.കെ. സാനു ഫൗണ്ടേഷൻ, സി.ജെ. തോമസ് സ്മാരക ദേശീയ പുരസ്കാരത്തിന് പരിഗണിക്കുന്നതിനായി സാഹിത്യ-നാടക-സാംസ്കാരിക സമിതികളിൽനിന്നും വ്യക്തികളിൽനിന്നും നാമനിർദേശങ്ങൾ ക്ഷണിച്ചു. നിർദേശിക്കുന്ന വ്യക്തികളുടെ െചറു ജീവിതക്കുറിപ്പ് സഹിതം നാമനിർദേശങ്ങൾ സെക്രട്ടറി, എം.കെ. സാനു ഫൗേണ്ടഷൻ, ചാവറ കൾച്ചറൽ സെൻറർ, കാരിക്കാമുറി, കൊച്ചി-682011 എന്ന വിലാസത്തിൽ ആഗസ്റ്റ് 31നകം ലഭിക്കുംവിധം അയക്കണം. എം.ടി. വാസുദേവൻ നായർ അധ്യക്ഷനായ ജൂറിയായിരിക്കും ജേതാവിനെ തെരഞ്ഞെടുക്കുക. സി.ജെ. തോമസിെൻറ 100ാം ജന്മദിനമായ നവംബർ 14ന് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.