കാക്കനാട്: കേരള എന്‍.ജി.ഒ അസോസിയേഷെൻറ 43-ാം ജില്ല സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം. തൃക്കാക്കര മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളില്‍ രാവിലെ 10ന് ജില്ല പ്രസിഡൻറ് എം.ജെ. തോമസ് ഹെര്‍ബിറ്റ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ല സെക്രട്ടേറിയറ്റും ജില്ല കമ്മിറ്റിയും ജില്ല കൗണ്‍സിലും യോഗം ചേരും. ബുധന്‍ രാവിലെ 10ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും. പ്രതിനിധി സമ്മേളനം അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് എന്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘടന ചര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി എന്‍.കെ. ബെന്നിയും, വൈകുന്നേരം മൂന്നിന് യാത്രയയപ്പ്- സുഹൃദ് സമ്മേളനം യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും ഉദ്ഘാടനം ചെയ്യും. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക, ഇന്‍ഷുറന്‍സ് ആനുകൂല്യത്തിെൻറ അപാകതകള്‍ പരിഹരിക്കുക, രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ജില്ല സെക്രട്ടറി വി.കെ. ദേവകുമാറും ട്രഷറര്‍ അരുണ്‍ കെ. നായരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.