ദശപുഷ്പങ്ങളുടെയും പത്തിലകളുടെയും പ്രദര്‍ശനം

കോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളില്‍ സയന്‍സ് ക്ലബി​െൻറ നേതൃത്വത്തില്‍ നടത്തി. സ്‌കൂള്‍ പ്രധാനാധ്യാപിക ജാസ്മിന്‍ ലീജിയ ഉദ്ഘാടനം ചെയ്തു. കര്‍ക്കടകത്തിലെ ആരോഗ്യസംരക്ഷണ ഭാഗമായി നടത്തിയ പ്രദര്‍ശനത്തിന് സയന്‍സ് ക്ലബ് കോഒാഡിനേറ്റര്‍മാരായ കെ.ബി. സജീവ്, എം.മഞ്ജു എന്നിവര്‍ നേതൃത്വം നല്‍കി. കൃഷ്ണകാന്തി, നിലപ്പന, മുയല്‍ ചെവിയന്‍, ഉഴിഞ്ഞ, പൂവാം കുരുന്നില, കറുക, ചെറൂള, ൈകയൂണ്യം, തിരുതാളി, മുക്കുറ്റി എന്നീ ദശപുഷ്പങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. താള്, ചേമ്പ്, ചേന, തകര, ആനക്കൊടിത്തൂവ, കുമ്പളം, മത്തന്‍, വെള്ളരി, നെയ്യുണ്ണി, ചീര എന്നീ പത്തിലകളുടെയും പ്രദര്‍ശനവും നടത്തി. മഞ്ജു എം, ജമീല, സതീഷ് ബാബു, അബ്ദുല്‍ ബാരി എന്നിവര്‍ നേതൃത്വം നൽകി. ചിമ്മിനിയിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റിന് തീപിടിച്ചു കോതമംഗലം: വീടി​െൻറ ചിമ്മിനിയിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റിന് തീപിടിച്ചു. പല്ലാരിമംഗലം കൂറ്റംവേലിയിൽ മാലി പുത്തൻപുരയിൽ മുഹമ്മദി​െൻറ വീട്ടിലാണ് ഞായറാഴ്ച രാത്രി 10ഒാടെ ഷീറ്റുകൾക്ക് തീപിടിച്ചത്. മുഹമ്മദി​െൻറ മകൻ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. തീ പടർന്നതോടെ ഓടിക്കൂടിയ നാട്ടുകാർ അടുക്കളയിൽനിന്ന് ഗ്യാസ് സിലിണ്ടർ നീക്കിയതിനാൽ ദുരന്തം ഒഴിവായി. കോതമംഗലത്തുനിന്നെത്തിയ ഫയർഫോഴ്സ് തീ അണച്ചു. പല്ലാരിമംഗലം വില്ലേജ് ഓഫിസർ തിങ്കളാഴ്ച തീ പിടിച്ച വീട്ടിലെത്തി നാശനഷ്്ടങ്ങൾ തിട്ടപ്പെടുത്തി. 250 കിലോ റബർഷീറ്റും വീട്ടുപകരണങ്ങളും കത്തിനശിക്കുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആൻറണി ജോൺ എം.എൽ.എ, പഞ്ചായത്ത് പ്രിസിഡൻറ് പി.കെ. മൊയ്തു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ. അബ്ബാസ് തുടങ്ങിയവർ വീട് സന്ദർശിച്ചു. പൊതുജനങ്ങൾക്കായി അഗ്നിശമന സേനയുടെ മോക്ഡ്രിൽ കോതമംഗലം: കമ്യൂണിറ്റി െറസ്ക്യൂ വളൻറിയർ സ്കീം സ്റ്റേഷൻതല ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് കോതമംഗലം ഫയർ സ്റ്റേഷൻ പരിസരത്ത് മോക്ഡ്രിൽ അവതരിപ്പിച്ചു. ആൻറണി ജോൺ എം.എൽ.എ കമ്യൂണിറ്റി ഉദ്ഘാടനം നിർവഹിച്ചു. ഫയർഫോഴ്സ് എറണാകുളം ഡിവിഷനൽ ഓഫിസർ ആർ.പ്രസാദ് അധ്യക്ഷത വഹിച്ചു. അസി.ഡിവിഷനൽ ഓഫിസർ വി.സിദ്ധകുമാർ, സി.ആർ.വി. നോഡൽ ഓഫിസർ എ.എസ്.ജോഗി, നഗരസഭ ചെയർപേഴ്സൻ മഞ്ജു സിജു, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.കെ. മൊയ്തു, നിർമല മോഹൻ, ബീന ബെന്നി, ബെന്നി പോൾ, ജെയ്സൺ ഡാനിയൽ, രഞ്ജിനി രവി, ജോയി എബ്രഹാം, വിജയമ്മ ഗോപി, നഗരസഭ കൗൺസിലർ പ്രസന്ന മുരളീധരൻ, കോതമംഗലം തഹസിൽദാർ ആർ.രേണു, കോതമംഗലം സി.ഐ വി.ടി. ഷാജൻ, കെ.എഫ്.ഒ.എ എറണാകുളം മേഖല സെക്രട്ടറി ടി.ബി. രാമകൃഷ്ണൻ, കെ.എഫ്.എസ്.എ എറണാകുളം മേഖല പ്രിസിഡൻറ് റോബു പി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. കോതമംഗലം ഫയർസ്റ്റേഷൻ ഓഫിസർ കെ.എൻ. സതീശൻ സ്വാഗതവും അസി. സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.