നാളികേര സംഭരണം അടിയന്തിരമായി പുനസ്‌ഥാപിക്കണം

നാളികേര സംഭരണം അടിയന്തരമായി പുനഃസ്‌ഥാപിക്കണം ആലുവ: കഴിഞ്ഞ വര്‍ഷം നിർത്തിയ നാളികേര സംഭരണം അടിയന്തരമായി പുനഃസ്‌ഥാപിക്കണമെന്ന് അഗ്രികള്‍ച്ചറല്‍ അസിസ്‌റ്റൻറ് അസോസിയേഷന്‍ 44ാം സംസ്‌ഥാന സമ്മേളനം ആവശ്യപ്പെട്ടു. ജൈവ ഉൽപന്നങ്ങള്‍ക്ക് സുസ്‌ഥിര വിപണിയൊരുക്കുക, കൃഷിഭവനുകളില്‍ പദ്ധതി നിർവഹണത്തിനായി ഊന്നല്‍ നല്‍കുക എന്നീ ആവശ്യങ്ങളും സമ്മേളനം മുന്നോട്ട് വെച്ചു. പൊതുസമ്മേളനം മുന്‍ സംസ്‌ഥാന പ്രസിഡൻറ് ഇ.എം. അലി ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന പ്രധിനിധി സമ്മേളനം സംസ്‌ഥാന പ്രസിഡൻറ് പി.എം. നിഷാദ് ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജിജീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ : പി.എം. നിഷാദ്(പ്രസി.), അലക്‌സിസ് (വൈസ് പ്രസി.), അനില്‍ ജോസഫ് (ജന.സെക്ര.), എം. റിനീഷ് (ട്രഷറര്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.