കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിലുള്ള ദൈവദശകം സ്കോളർഷിപ് വിതരണ സമ്മേളനം അഡ്വ. വക്കം എൻ. വിജയൻ ഉദ്ഘാടനംചെയ്തു. സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കെ.ആർ. രാജപ്പൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ശ്രീനാരായണ സാംസ്കാരിക സമിതി ജില്ല സെക്രട്ടറി എം.എൻ. മോഹനൻ ശ്രീനാരായണഗിരിയിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം നിർവഹിച്ചു. മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റിയിൽനിന്ന് മ്യൂസിക് ബി.എക്ക് ഉന്നതവിജയം കരസ്ഥമാക്കിയ കെ.എസ്. ശ്രുതിക്ക് കാഷ് അവാർഡ് നൽകി. എ.സി.എസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പി.െഎ. തമ്പി അധ്യക്ഷത വഹിച്ചു. 3426ാം നമ്പർ കലൂർ എസ്.എൻ.ഡി.പി ശാഖ യോഗം സെക്രട്ടറി എൻ. ജഗദീശൻ, വത്സ രമണൻ എന്നിവർ സംസാരിച്ചു. കെ.കെ. പീതാംബരൻ സ്വാഗതവും വി.എസ്. സുരേഷ് നന്ദിയും പറഞ്ഞു. ഉഴവൂർ വിജയെൻറ നിര്യാണത്തിൽ അനുശോചിച്ചു കൊച്ചി: എൻ.സി.പി കേരള ഘടകം അധ്യക്ഷൻ ഉഴവൂർ വിജയെൻറ നിര്യാണത്തിൽ എൻ.സി.പി ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ദ്വീപുകാരുടെ ആവശ്യങ്ങൾക്ക് എന്നും വിളിപ്പാടകലെ ഉണ്ടായിരുന്ന പിതൃതുല്യനായ നേതാവായിരുന്നു ഉഴവൂർ വിജയനെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദുൽ മുത്തലിബ് പറഞ്ഞു. ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസൽ, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് (ലക്ഷദ്വീപ്) ടി.വി. അബ്ദുൽ റസാഖ്, ജന. സെക്രട്ടറി ടി.പി. അബ്ദുൽ റസാഖ്, സെക്രട്ടറി ഇ.പി. അൻവർ സാദിഖ്, എൻ.വൈ.സി ലക്ഷദ്വീപ് ഘടകം സെക്രട്ടറി പി. ലിയാവുദ്ദീൻ, വൈസ് പ്രസിഡൻറ് സി.എൻ. തബീബുൽ ആലം എന്നിവർ പെങ്കടുത്തു. പരിപാടികൾ ഇന്ന് എറണാകുളം ടി.ഡി.എം ഹാൾ: ബീമിെൻറ ആഭിമുഖ്യത്തിൽ പ്രതിമാസ പരിപാടി, വള്ളുവനാട് കൃഷ്ണ കലാനിലയം അവതരിപ്പിക്കുന്ന നാടകം 'വെയിൽ' -വൈകു. 6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.