പിറവം: വിദ്യാരംഗം കലാസാഹിത്യവേദി പിറവം ഉപജില്ല ഉദ്ഘാടനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. നഗരസഭ അധ്യക്ഷൻ സാബു കെ. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറം അധ്യക്ഷനായി. ലളിതകല അക്കാദമി മുൻ ചെയർമാൻ ഷിബു വൈക്കം മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ മെബിൻ ബേബി, ഹെഡ്മിസ്ട്രസ് സുമ ടീച്ചർ, കെ.എൻ. സുകുമാരൻ, ഷാജി ജോർജ് എന്നിവർ സംസാരിച്ചു. പിറവം എ.ഇ.ഒ ഇ. പത്മകുമാരി സ്വാഗതവും വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ഷൈജു ജോൺ നന്ദിയും പറഞ്ഞു. ചാന്ദ്രദിനം ആചരിച്ചു പിറവം: ഭൂമിയിലെത്തിയ ചാന്ദ്രമനുഷ്യനുമായ് സംവദിച്ച് രാമമംഗലം ഹൈസ്കൂളിലെ കുട്ടികളുടെ ചാന്ദ്ര ദിനാചരണം. ഒമ്പതാം ക്ലാസ് വിദ്യാർഥി അലക്സ് ഗീവർ ബീനോയ് ആണ് ചാന്ദ്രപര്യവേഷക വേഷത്തിൽ കുട്ടികൾക്ക് മുന്നിലെത്തിയത്. പി.ടി.എ പ്രസിഡൻറ് എം.സി. അനിൽകുമാർ അധ്യക്ഷനായി. മണീട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സ്മിത രാഘവ് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, സ്മിത കെ. വിജയൻ, എൻ. ബിന്ദു, ബാലസാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട്, കെ.എച്ച്. രഞ്ജിത്ത്, എം.എസ്. രമ്യ, മോളി മാത്യു, തുഷാര മഹേഷ് എന്നിവർ സംസാരിച്ചു. ശാസ്ത്ര നാടകങ്ങൾ, പ്രശ്നോത്തരി, പതിപ്പ് തയാറാക്കൽ എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.