ആലുവ: ആലുവ ശിവക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷ ക്രമീകരണങ്ങളാണ് റൂറൽ ജില്ല പൊലീസ് ഒരുക്കിയത്. ജില്ല പൊലീസ് മേധാവി എ.വി ജോർജ്, ആലുവ ഡിവൈ.എസ്.പി വി.കെ. സനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. പോക്കറ്റടിക്കാരെയും പിടിച്ചുപറിക്കാരെയും മറ്റും നിരീക്ഷിക്കുന്നതിന് മഫ്തി പൊലീസ് ഉൾപ്പെടുന്ന പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. നിരീക്ഷണ കാമറകൾ വിവിധ സ്‌ഥലങ്ങളിൽ സ്‌ഥാപിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ പരിചരിക്കുന്നതിന് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആംബുലൻസ് സർവിസും ലഭ്യമാണ് . മണപ്പുറത്തെ അമ്പലത്തിൽനിന്ന് 50 മീറ്റർ ചുറ്റളവിൽ വഴിയോരകച്ചവടം അനുവദിക്കില്ല. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെ ബോട്ടുകൾ പട്രോളിങ് നടത്തും. റെയിൽേവ സ്‌റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേകമായി പൊലീസ് സംഘത്തെ വിന്യസിക്കും. പ്രധാനപ്പെട്ട ജങ്ഷനുകളിലും തിരക്കുള്ള സ്‌ഥലങ്ങളിലും സാമൂഹികവിരുദ്ധരെ നിരീക്ഷിക്കുന്നതിന് സംവിധാനങ്ങൾ എർപ്പെടുത്തി. ആലുവ പാലസിനു സമീപത്തെ കൊട്ടാരം കടവിൽനിന്ന് മണപ്പുറത്തേക്ക് പോകുന്നതിന് പാലം നിർമിച്ചതിനാൽ കടത്തുവഞ്ചി അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.