സിമ്പോസിയം ഇന്ന്

കൊച്ചി: ആധുനിക നേത്രരോഗ ലേസര്‍ ചികിത്സയും നേട്ടങ്ങളും എന്ന വിഷയത്തില്‍ കടവന്ത്ര ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് കേരള സൊസൈറ്റി ഓഫ് ഒഫ്ത്താല്‍മിക് സര്‍ജന്‍സി​െൻറ സഹകരണത്തോടെ 'ഐ ട്രെന്‍ഡ്‌സ്- റിഫ്രാക്ടീവ് 2017' സിമ്പോസിയം സംഘടിപ്പിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. എസ്.കെ. സുന്ദരമൂര്‍ത്തി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 8.30 മുതല്‍ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന സിമ്പോസിയം കെ.എസ്.ഒ.എസ് പ്രസിഡൻറ് ഡോ. സാജു ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. ജോഗി ജോസഫ് അധ്യക്ഷത വഹിക്കും. വിവിധ സെഷനുകളിൽ വിദഗ്ധർ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ശസ്ത്രക്രിയ വിഡിയോ വിശകലനവും ചര്‍ച്ചകളും ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.