സംരംഭകർക്ക് സാങ്കേതിക പരിപാലനത്തിനൊപ്പം മാനേജ്മെൻറ്​ വൈദഗ്ധ്യവും ആവശ്യം

കൊച്ചി: കമ്പനികളും സ്ഥാപനങ്ങളും വിജയകരമായി നടത്താൻ സംരംഭകർക്ക് സാങ്കേതിക പരിപാലനത്തിനൊപ്പം മികച്ച മാനേജ്മ​െൻറ് വൈദഗ്ധ്യം കൂടി ആവശ്യമാണെന്ന് വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി. കേരള സ്റ്റാർട്ടപ് മിഷൻ(കെ.എസ്.യു.എം) കളമശ്ശേരി മേക്കർ വില്ലേജിൽ സംഘടിപ്പിച്ച മീറ്റപ് കേഫയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സംരംഭകർ, വ്യവസായ നിക്ഷേപകർ, അക്കാദമിക വിദഗ്ധർ, സർക്കാർ പ്രതിനിധികൾ എന്നിവരെ ഒന്നിച്ചുകൊണ്ടുവരാനും സ്റ്റാർട്ടപ്പുകളുമായി മുന്നോട്ടുവരുന്ന യുവസംരംഭകരിലേക്കെത്താനുമായാണ് മീറ്റപ്് കഫേ സംഘടിപ്പിച്ചത്. 'മ​െൻറർ ഗുരു പ്രഫഷനൽ സർവിസസ്' സ്ഥാപകനും ഡയറക്ടറുമായ എസ്.ആർ. നായർ മുഖ്യപ്രഭാഷണം നടത്തി. ഇർഫാൻ മാലിക്, ഫാനി ശേഖർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.