കർഷക ഗ്രൂപ്പുകൾക്ക് 84 ലക്ഷത്തി​െൻറ യ​േന്ത്രാപകരണങ്ങൾ

ആലപ്പുഴ: ജില്ലയിലെ ഏഴ് കർഷക ഗ്രൂപ്പുകൾക്ക് 84 ലക്ഷം രൂപയുടെ കാർഷിക യേന്ത്രാപകരണങ്ങൾ ജില്ല പഞ്ചായത്ത് വിതരണം ചെയ്തു. ഏഴ് ട്രാക്ടറുകൾ, ഏഴ് പവർ ടില്ലറുകൾ, 11 ഗാർഡൻ ടില്ലറുകൾ, 17 പമ്പ് സെറ്റുകൾ, 14 തെങ്ങുകയറ്റ യന്ത്രങ്ങൾ, 24 അറബാനകൾ എന്നിവയുടെ വിതരണോദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും യേന്ത്രാപകരണങ്ങൾ കാര്യക്ഷമതയോടെ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന് പുറമേ ഇവ മറ്റ് കർഷകർക്ക് കുറഞ്ഞ നിരക്കിൽ വാടകക്ക് നൽകുന്നതിനുള്ള നടപടികളും ഉണ്ടാകണം. വിലപിടിപ്പുള്ള യേന്ത്രാപകരണങ്ങൾ ഉപയോഗിക്കാതെ തുരുമ്പെടുക്കുന്ന അവസ്ഥയുണ്ടാകരുതെന്നും കാർഷിക മേഖലയിൽ മുന്നേറ്റം സാധ്യമാക്കുന്നതിന് ഏറ്റവും കരുതലോടെ ഇവ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ദലീമ ജോജോ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ. നൗഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. കെ.ടി. മാത്യു, കെ. സുമ, സന്ധ്യ ബെന്നി, ജില്ല പഞ്ചായത്ത് അംഗം ജോൺ തോമസ് തുടങ്ങിയവർ സംസാരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. അശോകൻ സ്വാഗതവും അസി. എൻജിനീയർ (കൃഷി) എ.ജി. അമ്പിളി നന്ദിയും പറഞ്ഞു. വിലനിലവാരം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയം ആലപ്പുഴ: വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കേരള-കേന്ദ്ര സർക്കാറുകൾ പരാജയപ്പെട്ടെന്ന് കേരള ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷോൺ ജോർജ് പറഞ്ഞു. ജില്ല ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എസ്. ഭാസ്കരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ആൻറണി കരിപ്പാശ്ശേരി, ഇ. ഷാബ്ദീൻ, എൻ.എ. നജുമുദ്ദീൻ, ബൈജു മാന്നാർ, ജോർജ് തോമസ്, കുഞ്ഞുമോൾ രാജ, ടി.എക്സ്. ജയിംസ്, ബെൻസി വർഗീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.