മാവേലിക്കര: നഗരസഭയിൽ സമാന്തര ഓഫിസ് പ്രവർത്തിക്കുന്നുവെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ആരോപണം. വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ഭരണകക്ഷി കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ നവീൻ മാത്യു ഡേവിഡ് ആണ് ആദ്യം വിമർശനം ഉയർത്തിയത്. ആരോഗ്യ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ നഗരസഭയിൽ സമാന്തര ഓഫിസ് പ്രവർത്തിപ്പിക്കുകയാണെന്നും കൗൺസിലർമാരെ മാനിക്കാതെ സ്വന്തമായി തീരുമാനങ്ങളെടുത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും നവീൻ പറഞ്ഞു. രാഷ്ട്രീയ ഭേദമെന്യേ എല്ലാ കൗൺസിലർമാരും ആരോഗ്യ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ പേരെടുത്ത് വിമർശനം ഉയർത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി നൽകുന്ന നിർദേശങ്ങൾ പോലും ചില ഉദ്യോഗസ്ഥർ പാലിക്കാറില്ലെന്ന് ബി.ജെ.പി അംഗം എസ്. രാജേഷ് പറഞ്ഞു. ഭരണകക്ഷിയായ സി.പി.എമ്മിെൻറ കൗൺസിലർ തന്നെ സമാന്തര ഓഫിസ് എന്ന ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ഓഫിസിൽ ശുദ്ധികലശം നടത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് കോൺഗ്രസ് കൗൺസിലർ കെ. ഗോപൻ, കേരള കോൺഗ്രസ് (ജേക്കബ്) കൗൺസിലർ ജി. കോശി തുണ്ടുപറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു. പിന്നീട് ഓഫിസിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെ കൗൺസിൽ യോഗത്തിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് സെക്രട്ടറി എസ്. ബിജു കൗൺസിലർമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി. കൗൺസിലർമാരുടെ ആരോപണത്തിൽ കഴമ്പുണ്ടെന്നും ഇനി മുതൽ ഇത്തരം ആരോപണങ്ങൾ ഉയർന്നാൽ ഉദ്യോഗസ്ഥർക്കെതിരെ പ്രമേയം പാസാക്കി തദ്ദേശസ്വയംഭരണ വകുപ്പിന് നൽകുമെന്നും നഗരസഭ ചെയർപേഴ്സൺ ലീല അഭിലാഷ് വ്യക്തമാക്കി. പരിപാടികൾ ഇന്ന് മുഹമ്മ ലൂഥറൻ മിഷന്‍ എല്‍.പി സ്‌കൂൾ: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കഞ്ഞിക്കുഴി യൂനിറ്റ് കണ്‍വെന്‍ഷനും അംഗത്വ വിതരണവും. ഉദ്ഘാടനം -വൈകു. 3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.