ഗ്രാമ-^വാര്‍ഡ്‌ സഭകള്‍ സജീവമാക്കാന്‍ പൊലീസി​െൻറ തെരുവുനാടകം

ഗ്രാമ--വാര്‍ഡ്‌ സഭകള്‍ സജീവമാക്കാന്‍ പൊലീസി​െൻറ തെരുവുനാടകം ചെങ്ങന്നൂര്‍: ഗ്രാമ-വാര്‍ഡ്‌ സഭകള്‍ സജീവമാക്കാന്‍ പൊലീസ്‌ ഉദ്യോഗസ്ഥര്‍ അഭിനേതാക്കളായ തെരുവുനാടകം ശ്രദ്ധേയമാകുന്നു. തദ്ദേശമിത്രം അവതരിപ്പിക്കുന്ന 'ഒരു ഗ്രാമം പറഞ്ഞ കഥ' എന്ന നാടകം ജനങ്ങളിലെത്തിക്കുന്നത്‌ ജനമൈത്രി പൊലീസാണ്‌. ചെങ്ങന്നൂര്‍ നഗരസഭ സ്വകാര്യ ബസ്‌ സ്‌റ്റാൻഡിൽ അവതരിപ്പിച്ച നാടകത്തി​െൻറ ജില്ലതല ഉദ്‌ഘാടനം ഡിവൈ.എസ്‌.പി കെ.ആര്‍. ശിവസുതന്‍പിള്ള നിർവഹിച്ചു. ജനമൈത്രി പൊലീസ്‌ ഉപദേശക സമിതി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ. ഷിബുരാജന്‍ അധ്യക്ഷത വഹിച്ചു. സി.ഐ ദിലീപ്‌ ഖാന്‍, ജനമൈത്രി സി.ആർ.ഒ ടി.സി. സുരേഷ്‌, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ. നജുമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ വികസന ജനക്ഷേമ പദ്ധതികളെക്കുറിച്ചും വാര്‍ഡ്‌--ഗ്രാമ സഭകളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലോക്കല്‍ ഗവണ്‍മ​െൻറ് സര്‍വിസ്‌ ഡെലിവറി പ്രോജക്ട്‌ തദ്ദേശമിത്രമാണ്‌ സംസ്ഥാനത്തെ എല്ലാ താലൂക്കിലും നാടകം അവതരിപ്പിക്കുന്നത്‌. ജനക്ഷേമ- വികസന പ്രവര്‍ത്തനങ്ങള്‍, നീര്‍ത്തട സംരക്ഷണം, മാലിന്യനിര്‍മാര്‍ജനം എന്നിവ നടപ്പാക്കുക എന്നതാണ്‌ നാടകം കൊണ്ട്‌ ലക്ഷ്യമിടുന്നത്‌. പിന്നാക്കം നില്‍ക്കുന്ന ഒരു ഗ്രാമത്തിലെ ഗ്രാമസഭ സജീവമാക്കി സ്വയംപര്യാപ്‌തത നേടുന്ന കഥയാണ്‌ നാടകത്തി​െൻറ ഇതിവൃത്തം. തിരുവനന്തപുരം ജില്ല ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ എ.എസ്‌.ഐ കെ. നജുമുദ്ദീന്‍, സിറ്റി എ.എസ്‌.ഐ എം. ഷറഫുദ്ദീന്‍, സി.പി.ഒ പി.എസ്‌. ഷൈജു, കൊല്ലം സിറ്റി എ.എസ്‌.ഐ സി. ജയകുമാര്‍, പൂജപ്പുര സി.പി.ഒ എസ്‌. സുനില്‍കുമാര്‍, വഞ്ചിയൂര്‍ സി.പി.ഒ എം.എ. ഷംനാദ്‌ എന്നിവരാണ്‌ അഭിനേതാക്കള്‍. അനില്‍ കാരേറ്റാണ്‌ സംവിധായകന്‍. ആഗസ്റ്റ് 22ന്‌ നാടകം കാസർകോട്ട് സമാപിക്കും. സ്വയംതൊഴിൽ വായ്പക്ക് അപേക്ഷിക്കാം ആലപ്പുഴ: പട്ടികജാതി-വർഗ വികസന കോർപറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപറേഷ​െൻറ സഹായത്തോടെ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് ധനസഹായം നൽകാൻ അപേക്ഷ ക്ഷണിച്ചു. ലഘു വ്യവസായ യോജന പദ്ധതിക്കുകീഴിൽ മൂന്നുലക്ഷം രൂപ വായ്പ അനുവദിക്കും. അപേക്ഷകർ 18നും 50നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഗ്രാമപ്രദേശങ്ങളിലുള്ളവരുടെ കുടുംബ വാർഷിക വരുമാനം 98,000 രൂപയും നഗരപ്രദേശങ്ങളിൽ ഉള്ളവരുടേത് 1,20,000 രൂപയിലും കവിയാൻ പാടില്ല. കോർപറേഷനിൽനിന്ന് മുമ്പ് ഏതെങ്കിലും വായ്പ ലഭിച്ചവർ വീണ്ടും അപേക്ഷിക്കാൻ അർഹരല്ല. വായ്പാതുക ആറുശതമാനം പലിശസഹിതം അഞ്ചുവർഷം കൊണ്ട് തിരിച്ചടക്കണം. വായ്പ ലഭിക്കാൻ ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരത്തിനും കോർപറേഷ​െൻറ ജില്ല ഓഫിസുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.