കൊച്ചി: ഒഡിഷയിലെ കട്ടക്കിൽ നടക്കുന്ന ജൂനിയർ ഗേൾസ് നാഷനൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ ആതിര നയിക്കും. ജൂലൈ 26 മുതൽ ആഗസ്റ്റ് 10 വരെയാണ് ചാമ്പ്യൻഷിപ്. ഗ്രൂപ്-ബിയിലേക്ക് സീഡ് ചെയ്യപ്പെട്ട കേരളത്തിെൻറ ഗ്രൂപ്പിൽ ഗോവ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളാണുള്ളത്. കേരളത്തിെൻറ ആദ്യമത്സരം 26ന് ഗോവയുമായിട്ടാണ്. 30ന് ഉത്തരാഖണ്ഡിനെ നേരിടും. പശ്ചിമബംഗാളുമായുള്ള മത്സരം ആഗസറ്റ് ഒന്നിന് ആണ്. കേരള ടീം 23ന് രാത്രി 8.50ന് കട്ടക്കിലേക്ക് യാത്ര തിരിക്കും. അകന്യ എ.കെ (കോഴിക്കോട്), കീർത്തന (പത്തനംതിട്ട), അഭിന. പി.എ (കണ്ണൂർ) എന്നിവരാണ് ഗോൾ കീപ്പർമാർ. അലക്സിബ പി. സാംസൺ, കാവ്യ കെ.കെ, കെ.ദിയ, മേഘ. ടി (കോഴിക്കോട്), ജ്യോതിരാജ് വി.പി (ഇടുക്കി), ബിൻസി (മലപ്പുറം), സാന്ദ്രാ ശശി.എസ് (ആലപ്പുഴ) എന്നിവരാണ് പ്രതിരോധ നിരക്കാർ. മാനസ.കെ, അർച്ചന, ശ്രീലക്ഷ്മി എ.ജി (കോഴിക്കോട്), അലീന മാത്യു (കണ്ണൂർ) ആതിര (ക്യാപ്റ്റൻ -മലപ്പുറം), ആൻസി സി. എബ്രഹാം (വയനാട്), വീണ.എസ് (ആലപ്പുഴ) എന്നിവരാണ് മധ്യനിരക്കാർ. കൃഷ്ണപ്രിയ എ.ടി, അശ്വതി എസ്. വർമ (കോഴിക്കോട്) എന്നിവരാണ് സ്ൈട്രക്കർമാർ. എ.എഫ്.സി ലൈസൻസി പി. ലൂയിസാണ് (വയനാട്) ഹെഡ് കോച്ച്. എ.എഫ്.സി ലൈസൻസി സി. ശശി (ആലപ്പുഴ) ആണ് അസിസ്റ്റൻറ് കോച്ച്. ജസീല ഇളയേടത്ത് (മലപ്പുറം) ആണ് മാനേജർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.