മട്ടാഞ്ചേരി: കൊച്ചി തുറമുഖ ട്രസ്റ്റ് ആശുപത്രിയെ കേന്ദ്ര സർക്കാർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുന്നു. രാജ്യത്തെ പ്രധാന തുറമുഖങ്ങളിലെ ആശുപത്രികളെ സൂപ്പർ സ്പെഷാലിറ്റികളാക്കാനുള്ള നയത്തിെൻറ ഭാഗമായാണിത്. ആദ്യ ഘട്ടമായി അഞ്ച് തുറമുഖ ട്രസ്റ്റ് ആശുപത്രികളെയാണ് െതരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചിക്ക് പുറമെ ചൈന്നെ, പാരദ്വീപ്, വിശാഖപട്ടണം, െകാൽക്കത്ത തുറമുഖങ്ങളിലെ പോർട്ട് ആശുപത്രികളെയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് െതരഞ്ഞെടുത്തിരിക്കുന്നത്. ഇവിടങ്ങളിൽ പോസ്റ്റ് ഗ്രാേജ്വറ്റ് പഠനമടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും. കൊച്ചി തുറമുഖത്ത് നെഫ്രോളജി (കിഡ്നി സംബന്ധ) വിഭാഗമാണ് തുടങ്ങുക. ചൈന്നെ (കാർഡിയോളജി), കൊൽക്കത്ത (ന്യൂറോളജി), പാരദ്വീപ് (ന്യൂറോ സർജറി), വിശാഖപട്ടണം (ഗ്യാസ്ട്രോ എൻററോളജി ) എന്നിങ്ങനെയാണ് പ്രത്യേക വിഭാഗങ്ങൾ. 33 വർഷ കാലാവധിയിൽ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ ( പി.പി.പി) അടിസ്ഥാനത്തിലാണ് സൗകര്യം നടപ്പാക്കുക. ഇതിന് സഹകരണ സൊസൈറ്റികൾ, എൻ.ജി.ഒകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ എന്നിവർക്ക് മുൻഗണന നൽകും. കൊച്ചിയിൽ മട്ടാഞ്ചേരി വാർഫിന് സമീപമാണ് ആശുപത്രി പ്രവർത്തിക്കുന്നത്. 150 കിടക്കകളുള്ള ആശുപത്രിയിൽ നിലവിൽ പ്രധാനപ്പെട്ട വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.