അദ്വൈതാശ്രമത്തിൽ കർക്കടക വാവുബലി ഒരുക്കം പൂർത്തിയായി

ആലുവ: അദ്വൈതാശ്രമത്തിൽ കർക്കടക വാവുബലി ഒരുക്കം പൂർത്തിയായതായി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു. ഞായറാഴ്ച പുലർച്ച നാലു മുതൽ ആരംഭിക്കുന്ന തർപ്പണ ചടങ്ങുകൾ 11വരെ നീളും. ഒരേസമയം 300 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക ബലിപ്പന്തൽ നിർമിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി പ്രത്യേക കുളിക്കടവുണ്ട്. ബലിതർപ്പണത്തിനെത്തുന്നവരുടെ വാഹനങ്ങൾ നിർത്തിയിടുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. അദ്വൈതാശ്രമം മേൽശാന്തി പി.കെ. ജയന്ത‍​െൻറ മുഖ്യകാമികത്വത്തിലാണ് തർപ്പണ ചടങ്ങുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.