കര്‍ക്കടക വാവുബലിക്ക്​ ഒരുക്കം പൂര്‍ത്തിയായി

മൂവാറ്റുപുഴ: കേരളകാശി എന്ന് പ്രസിദ്ധമായ ആനിക്കാട് തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രത്തില്‍ . 23ന് രാവിലെ അഞ്ചുമുതല്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ബലിത്തറകളില്‍ ബലിയിടാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് നാരായണശര്‍മ മുഖ്യകാര്‍മികത്വം വഹിക്കും. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്ക് പിതൃതര്‍പ്പണത്തിന് എല്ലാ ഒരുക്കവും പൂര്‍ത്തിയായി. രാവിലെ മുതല്‍ ക്ഷേത്രക്കടവുകളില്‍ ബലിതര്‍പ്പണം ആരംഭിക്കും. കര്‍ക്കടകം ഒന്നുമുതല്‍ വൈകീട്ട് ദീപാരാധനക്ക് ശേഷം ഔഷധക്കഞ്ഞി വിതരണം നൽകുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമാപനത്തി​െൻറ ഭാഗമായി ആഗസ്റ്റ് ഒന്നിന് രാവിലെ ആറുമുതല്‍ ഔഷധസേവ ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.