മൂവാറ്റുപുഴ: റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ബി.പി.എല്‍ പട്ടികയില്‍ അനര്‍ഹരായി കടന്നുകൂടിയവരെ ഒഴിവാക്കുക, സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവരെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.കെ.ടി.യു മൂവാറ്റുപുഴ, കൂത്താട്ടുകുളം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ താലൂക്ക് സപ്ലൈഓഫിസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കേരള കര്‍ഷക സംഘം ജില്ല സെക്രട്ടറി എം.സി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒ.എന്‍.വിജയന്‍, ടി.എന്‍.മോഹനന്‍, സി.എന്‍.പ്രഭകുമാര്‍, കെ.പി.പരീത്, കെ.കെ.വാസു, ടി.കെ.രാമന്‍, ജോസഫ്, കെ.കെ.പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.