കഞ്ചാവ് വിൽപനക്കിടെ പിടിയിൽ

പെരുമ്പാവൂർ: കഞ്ചാവ് വിൽപനക്കിടെ മധ്യവയസ്കൻ പൊലീസ് പിടിയിൽ. പെരുമ്പാവൂർ ഒന്നാംമൈൽ നെടിയാൻ വീട്ടിൽ അലിയാരാണ് (61) പെരുമ്പാവൂർ പൊലീസി​െൻറ പിടിയിലായത്. പെരുമ്പാവൂർ ആശ്രമം സ്കൂളിന് സമീപത്തെ പെേട്രാൾ പമ്പിനടുത്ത് ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന നടത്തുന്നതിനിടെ എസ്.ഐ പി.എ. ഫൈസലി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പക്കൽനിന്ന് 26 ഗ്രാം കഞ്ചാവും ഓട്ടോയും പൊലീസ് പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.