പരാതി നൽകി

നെട്ടൂർ: കുമ്പളം-തേവര ഫെറി കടത്തുകാശ് അനാവശ്യമായി വർധിപ്പിച്ചതിനെ തുടർന്ന് പ്രദേശത്ത് നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുമ്പളം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് . ജങ്കാർ സർവിസ് എന്ന വ്യാജപ്രചാരണത്തിലൂടെ പഞ്ചായത്ത് ഭരണസമിതിയും പ്രദേശത്തെ വാർഡ് അംഗവും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വ്യക്തമായ കരാറോ ഫിറ്റ്നസ് രേഖകളോ ജങ്കാർ സർവിസ് നടത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങളോ ഒരുക്കാതെയാണ് ഭരണസമിതി പുതിയ കരാറുകാരന് അനുവാദം നൽകിയതെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.