രാത്രികാല പരിശോധന കർശനമാക്കി

കളമശ്ശേരി: മോഷണവും മറ്റും തടയുന്നതിനായി ഏലൂർ പൊലീസ് ഓപറേഷൻ മൺസൂൺ എന്ന പേരിൽ . വീടുകളിലെ വാതിലുകൾ ഭദ്രമായി അടച്ചെന്ന് ഉറപ്പാക്കുക, വാതിലുകൾക്ക് സമീപം സ്റ്റീൽ പാത്രങ്ങളും മറ്റും അടക്കി വെക്കുക, മുൻവശത്തെ ഒരു ലൈറ്റെങ്കിലും തെളിച്ചിടുക എന്നിങ്ങനെ നിർദേശങ്ങൾ സ്റ്റേഷനിൽനിന്നും പൊതുജനങ്ങൾക്ക് നൽകി. അപരിചിതമായി എന്തെങ്കിലും കണ്ടാൽ ഉടൻ അയൽവാസികെളയും പൊലീസിനേയും അറിയിക്കണമെന്നും എസ്.ഐ എ.എൽ അഭിലാഷ് ആവശ്യപ്പെട്ടു. എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 100 എന്ന നമ്പറിലോ, 0484 2546365 എന്ന സ്റ്റേഷൻ നമ്പറിലോ വിളിച്ചറിയിക്കാമെന്നും എസ്.ഐ. അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.