സൗജന്യ തൊഴിൽ പരിശീലനം

ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സെൽഫോൺ സർവിസിങ്ങിൽ സൗജന്യ പരിശീലനം നൽകുന്നു. പരിശീലനം ലഭിച്ചിട്ടില്ലാത്ത 18നും 45നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബുധനാഴ്ച രാവിലെ 10ന് കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഒാഫിസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഓഫിസിൽ ആധാർ കാർഡ്, റേഷൻ കാർഡ്, ബി.പി.എൽ രേഖ എന്നിവയുടെ പകർപ്പും മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയുമായി നേരിട്ട് എത്തണം. ഫോൺ: 0477--2292428. റേഷൻ കാർഡ് വിതരണം ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിലെ പുതുക്കിയ റേഷൻ കാർഡ് വിതരണം ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ബുധനാഴ്ച നമ്പർ 113- എൻ.ടി.പി.സിക്ക് സമീപം, 114- ചൂളത്തെരുവ് ചന്തക്ക് സമീപം, 115, 116- കനകക്കുന്ന്, 117- കോട്ടച്ചിറയിൽ, 118 -കൊച്ചിയുടെ ജെട്ടിക്ക് സമീപം, 42- പുതിയിടം, ജൂലൈ 21ന് നമ്പർ 96, 97, 98, 99- വ്യാസകരയോഗം തറയിൽകടവ്, 100,101- കുറിയപ്പശ്ശേരിൽ ദേവസ്വം തറയിൽകടവ്, ജൂലൈ 22ന് 103, 104- ആറാട്ടുപുഴ വില്ലേജ് ഒാഫിസിന് സമീപം, 102- വട്ടച്ചാൽ, 105, 106, 107- എം.യു.യു.പി.എസ്, ആറാട്ടുപുഴ എന്നിവിടങ്ങളിലാണ് വിതരണം. സീറ്റ് ഒഴിവ് ആലപ്പുഴ: ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ഹരിപ്പാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നടത്തുന്ന ഫാഷൻ ഡിസൈനിങ് കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. ഈ മാസം 21വരെ അപേക്ഷിക്കാം. ഫോൺ: 0479-2415181. കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്തിലെ കളരിക്കൽ വാർഡ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വെൺമണി വെസ്റ്റ്, കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിലെ കൊപ്പാറേത്ത് എച്ച്.എസ് വാർഡ് എന്നിവിടങ്ങളിലെ കരട് വോട്ടർ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) എം. വേണുഗോപാലി​െൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ ആഗസ്റ്റ് രണ്ടുവരെ നൽകാം. ആഗസ്റ്റ് 11നകം പരാതിക്ക് തീർപ്പുകൽപിച്ച് 14ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.