കേരളത്തിലെ എന്‍.ബി.ടിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും ^ബല്‍ദേവ് ഭായ് ശര്‍മ്മ

കേരളത്തിലെ എന്‍.ബി.ടിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും -ബല്‍ദേവ് ഭായ് ശര്‍മ്മ കൊച്ചി: മലയാള എഴുത്തുകാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി നാഷനല്‍ ബുക്ക് ട്രസ്റ്റ് (എന്‍.ബി.ടി) കേരളത്തില്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. പുതുതലമുറ എഴുത്തുകാര്‍ക്ക് പ്രസിദ്ധീകരണത്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് ചെയര്‍മാന്‍ ബല്‍ദേവ് ഭായ് ശര്‍മ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ 140-ഓളം പുസ്തക പ്രസാധകര്‍ ഉണ്ടെങ്കിലും ഇവയില്‍ 100-ല്‍ അധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നവ പതിനഞ്ചോളം മാത്രമാണ്. ഇതിന് കാരണം വിഷയങ്ങളെക്കുറിച്ചുള്ള ഗഹനമായ പഠനത്തി​െൻറ കുറവാണ്. ഈ കുറവ് പരിഹരിക്കാന്‍ പ്രസാധകര്‍ക്കായി കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഒരാഴ്ചത്തെ പരിശീലനം ന്‍.ബി.ടി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശീലനം ബുധനാഴ്ച പി.എസ്. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്യും. ചുരുങ്ങിയ െചലവില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രീതികള്‍, ഓണ്‍ലൈനായുള്ള പ്രസിദ്ധീകരണ രീതികള്‍ തുടങ്ങിയവയും മറ്റ് അടിസ്ഥാന മാര്‍ഗ നിർദേശങ്ങളും ക്ലാസില്‍ പരിചയപ്പെടുത്തുമെന്ന് കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ലൈബ്രേറിയന്‍ ഡോ. സി. വീരാന്‍കുട്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.