പള്ളുരുത്തി: പള്ളുരുത്തിയിൽ ഇരുന്നൂറോളം മുസ്ലിം ലീഗ്, സി.പി.എം പ്രവർത്തകർ സി.പി.ഐയിലേക്ക് ചേരുന്നു. വ്യാഴാഴ്ച തങ്ങൾനഗർ താജ് ഹാളിൽ നടക്കുന്ന സ്വീകരണസമ്മേളനത്തിൽ ഇവർക്ക് അംഗത്വം നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അസി. സെക്രട്ടറി പ്രകാശ് ബാബു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി പി.രാജു രക്തഹാരം അണിയിക്കും. ഗതാഗത നിയന്ത്രണത്തിന് പൊലീസില്ല; വിദ്യാര്‍ഥികള്‍ വലയുന്നു മട്ടാഞ്ചേരി: ഗതാഗതം നിയന്ത്രിക്കാൻ സ്കൂൾ പരിസരങ്ങളില്‍ പൊലീസില്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. രാവിലെയും വൈകീട്ടുമാണ് സ്കൂൾ പരിസരങ്ങളില്‍ പൊലീസിെൻറ സേവനമുണ്ടായിരുന്നത്. ഫോര്‍ട്ട്കൊച്ചിയില്‍ ഏഴ് വിദ്യാലയങ്ങളുണ്ട്. ഈ വിദ്യാലയങ്ങളിലേക്ക് കൂടുതൽ വിദ്യാർഥികളും കുന്നുംപുറം വഴിയാണ് സഞ്ചരിക്കുന്നത്. സ്കൂൾ പരിസരത്ത് ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസിെൻറ സേവനമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചിരുന്നു. എന്നാൽ, ഒരാഴ്ചയായി ഫോര്‍ട്ട്കൊച്ചി കുന്നുംപുറത്ത് പൊലീസ് എത്താറില്ല. ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് റോഡ് മുറിച്ചുകടക്കാനും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ചീറിപ്പാഞ്ഞ് പോകുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്നതും പതിവാണ്. പനയപ്പിള്ളി, തോപ്പുംപടി, പള്ളുരുത്തി ഭാഗങ്ങളിലും പൊലീസിെൻറ സേവനം നാമ മാത്രമാണ്. പലപ്പോഴും മേലുദ്യോഗസ്ഥര്‍ സ്കൂള്‍ പരിസരത്ത് ഡ്യൂട്ടിക്ക് പൊലീസിനെ അയക്കാറുണ്ടെങ്കിലും ഇവര്‍ എത്താറിെല്ലന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.