കൊങ്കിണി ഭാഷയോട്​ അവഗണന; നടപടി സ്വീകരിക്കണമെന്ന്​

കൊച്ചി: കൊങ്കിണി ഭാഷക്ക് നിലവിെല അവകാശം നിഷേധിച്ച സ്കൂൾ അധ്യാപകർക്കെതിരെ ശിക്ഷനടപടി സ്വീകരിക്കണമെന്ന് ഭാരതീയ കൊങ്കിണി ഭാഷ വികാസ് സഭ സംസ്ഥാന ഭരണസമിതി യോഗം ആവശ്യപ്പെട്ടു. എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിൽ കൊങ്കിണി പഠനം നടപ്പാക്കാതെ കൊങ്കിണി ഭാഷക്ക് വിദ്യാഭ്യാസ നിയമത്തിൽ നിലവിെല അവകാശം നിഷേധിെച്ചന്ന് യോഗം വിലയിരുത്തി. വികാസ് സഭ പ്രസിഡൻറ് കെ.ഡി. സെൻ അധ്യക്ഷത വഹിച്ചു. വികാസ് സഭ ജനറൽ സെക്രട്ടറി പി.ആർ. ഷൺമുഖം, എക്സി. അംഗം പി.എൽ. വിജയൻ, കേരള കുഡുംബി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്. സുധീർ, കുഡുംബി എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി അഡ്വ. പി. അശോകൻ, പി.എസ്. വെങ്കിടേശ്വരൻ, പി.ആർ. സാബു എന്നിവർ സംസാരിച്ചു. വിമുക്തഭടന്മാരുടെ ജില്ല സമ്മേളനം കൊച്ചി: എക്സ് ബി.എസ്.എഫ് പേഴ്സനൽ വെൽഫെയർ അസോസിയേഷൻ ജില്ല സമ്മേളനം ആലുവയിൽ നടന്നു. സംസ്ഥാന സെക്രട്ടറി എം.കെ. രവി അധ്യക്ഷത വഹിച്ചു. 162 ബറ്റാലിയൻ ബി.എസ്.എഫ് കമാൻഡൻറ് വി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ജഗദീധരൻ നായർ, മറ്റ് ഭാരവാഹികളായ എ.ആർ.ജി. മേനോൻ, സി.പി.ആർ. നായർ, കെ.പി. വർഗീസ്, ജഗദീശൻ, എ.കെ. നായർ, ബി. നാരായണൻ നായർ എന്നിവർ യോഗത്തിൽ സംസാരിച്ചു. ഒാണറേറിയം കുടിശ്ശിക നൽകണം കൊച്ചി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ പാലിയേറ്റിവ് നഴ്സുമാർക്ക് നൽകാനുള്ള ഒാണറേറിയത്തി​െൻറ കുടിശ്ശിക ഉടൻ നൽകണമെന്നും എല്ലാമാസവും അഞ്ചിനുമുമ്പ് ഒാണറേറിയം ലഭ്യമാക്കണമെന്നും ജില്ല പാലിയേറ്റിവ് നഴ്സസ് യൂനിയൻ (സി.െഎ.ടി.യു) പ്രവർത്തക യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.എൻ. ശാന്താമണി അധ്യക്ഷത വഹിച്ചു. സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ. അലി അക്ബർ, പി.വി. വിനിത, സിസിലി പോൾ, എൻ.ആർ. സോഫിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.