പ്രകടനം നടത്തി

തൃപ്പൂണിത്തുറ: നിർമാണത്തിലിരിക്കുന്ന കണ്ണൻകുളങ്ങര മൾട്ടിപ്ലകസ് ഷോപ്പിങ് കോംപ്ലക്സിൽ നഗരസഭ അധികൃതർ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്നതിനും അഴുക്കുവെള്ളം കെട്ടിക്കിടന്ന് എലിയും മറ്റും ചത്ത് ദുർഗന്ധം വമിക്കുന്നതിനെതിരെ അടിയന്തര നടപടി വേണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് ഐ തൃപ്പൂണിത്തുറ മുനിസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ നഗരസഭ സെകട്ടറിയെ ഉപരോധിച്ചു. നഗരസഭ സെക്രട്ടറി സുരേഷുമായി കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി രാജു പി. നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ്, സത്യവ്രതൻ, ജോഷി സേവ്യർ, കെ.ആർ. സുകുമാരൻ, ടി.വി. ഷാജി, പി.ഡി. ശ്രീകുമാർ എന്നിവർ നടത്തിയ ചർച്ചയിൽ അടിയന്തരമായി പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ നടപടി എടുക്കാമെന്ന് അറിയിച്ചു. തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു. സമരത്തിന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ഡി. അർജുനൻ, പി.സി. പോൾ, സി.എസ്. ബേബി നഗരസഭ കൗൺസിലർമാരായ ശകുന്തള ജയകുമാർ, നന്ദകുമാർ ആറ്റുപുറത്ത്, രോഹിണി, റെഞ്ചി ആൻറണി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ പി. ഗോപാലകൃഷ്ണൻ പി.എ. തങ്കച്ചൻ അനൂപ് പത്രോസ് എൻ.എം. ബാബും ശശികുമാർ, എസ്.ജെ. മുരളീധരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.