ട്രേഡ്സ്മാൻ തസ്തികയിൽ ഒഴിവ്

ചെങ്ങന്നൂർ: ചെങ്ങന്നൂർ എൻജിനീയറിങ് കോളജിൽ ഒഴിവുവരുന്ന ട്രേഡ്സ്മാൻ തസ്തികയിലേക്ക് (ഇലക്ട്രിക്കൽ) താൽക്കാലിക നിയമനം നടത്തുന്നു. ഇതിന് തിങ്കളാഴ്ച രാവിലെ 9.30ന് ടെസ്റ്റും ഇൻറർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കും. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ എൻ.ടി.സിയും ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0479-2454125. കയർ തൊഴിലാളി പെൻഷൻ അദാലത് 20ന് ഹരിപ്പാട്: പെൻഷൻ അദാലത്തിലേക്ക് തൃക്കുന്നപ്പുഴ മേഖല ഓഫിസിൽ അപേക്ഷ സമർപ്പിച്ചവർക്കായി 20ന് രാവിലെ 10ന് തൃക്കുന്നപ്പുഴ മേഖല ഓഫിസിൽ പരാതി പരിഹാര അദാലത് നടക്കുമെന്ന് മേഖല ഓഫിസർ അറിയിച്ചു. ശാരീരിക അവശത മൂലവും സാങ്കേതിക കാരണങ്ങളാലും ആധാർ എടുക്കാൻ കഴിയാത്ത കയർ പെൻഷൻകാർക്ക് തടസ്സപ്പെട്ടിരിക്കുന്ന പെൻഷൻ അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായാണ് അദാലത് സംഘടിപ്പിക്കുന്നത്. ആധാർ ഇല്ലാത്ത കയർ പെൻഷൻകാർ ചുമതലപ്പെടുത്തുന്ന വ്യക്തികൾ എല്ലാ രേഖയുമായി അദാലത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു. ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ പി.എം. ഷാജി, ബോർഡ് ഡയറക്ടർ കെ. കരുണാകരൻ തുടങ്ങിയവർ അദാലത്തിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.