സിഗ്​നൽ ലൈറ്റുണ്ടായിട്ടും ചാരുംമൂട്ടിൽ അപകടം തുടർക്കഥ

ചാരുംമൂട്: ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടും ചാരുംമൂട് ജങ്ഷനിൽ അപകടം തുടർക്കഥയാകുന്നു. കഴിഞ്ഞദിവസം സിഗ്നൽ തെറ്റിച്ച സ്വകാര്യബസ് സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചതാണ് അവസാനത്തെ സംഭവം. മാവേലിക്കര വെട്ടിയാർ ഹരിമംഗലത്ത് രാജൻ പിള്ളയാണ് (58) മരിച്ചത്. ചാരുംമൂട് ജങ്ഷനിൽ വാഹനങ്ങൾ സിഗ്നൽ ലംഘിച്ച് വാഹനങ്ങൾ കടന്നുപോകുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയും അപകടങ്ങൾ ഉണ്ടാകുന്നതും സ്ഥിരമായിരിക്കുകയാണ്. കെ.പി റോഡിൽ ഒരാഴ്ചക്കുള്ളിൽ ഓരേ ദിശയിലേക്ക് വാഹനങ്ങൾ ഇടിച്ച് രണ്ട് സ്കൂട്ടർ യാത്രക്കാരാണ് മരിച്ചത്. അപകടത്തെത്തുടർന്ന് നൂറനാട് എസ്.ഐ വി. ബിജു, മാവേലിക്കര സി.ഐ ശ്രീകുമാർ എന്നിവരെത്തി സി.സി ടി.വി കാമറ പരിശോധിച്ചു. പരിശോധനയിൽ ട്രാഫിക് നിയമം ലംഘിച്ച് സിഗ്നൽ മറികടക്കാനുള്ള ശ്രമമാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ട്രാഫിക് സിഗ്നലില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചെങ്കിലും ചില സ്വകാര്യബസുകളും ഇരുചക്രവാഹനങ്ങളും നിയമം ലംഘിച്ച് കടന്നുപോകുന്നത് സ്ഥിരമാണ്. കായംകുളം-പുനലൂർ റോഡിലെ പ്രധാന ജങ്ഷനാണ് ചാരുംമൂട്. തിരക്കേറിയ ജങ്ഷനിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിേനന കടന്നുപോകുന്നത്. കൊല്ലം--തേനി ദേശീയപാതയും ചാരുംമൂട് ജങ്ഷൻ വഴിയാണ് കടന്നുപോകുന്നത്. അതിനാൽ തിരക്കേറിയ ജങ്ഷനിൽ ട്രാഫിക് നിയമം ലംഘിച്ച് വാഹനങ്ങൾ കടന്നുപോകുന്നതും വർധിച്ചിരിക്കുകയാണ്. സിഗ്നലിലെ മഞ്ഞ ലൈറ്റ് തെളിഞ്ഞശേഷം സിഗ്നൽ മറികടക്കാനുള്ള അമിതവേഗമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണം. ട്രാഫിക് സിഗ്നലിന് സമീപം വാഹനങ്ങൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതും സ്ഥിരമായിരിക്കുകയാണ്. രാത്രിയായാൽ ചില സ്വകാര്യബസുകൾ അടക്കമുള്ള വാഹനങ്ങൾ ട്രാഫിക് സിഗ്നലിനുസമീപം തിരിച്ചുകൊണ്ടുപോകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്‌. ഇത്തരം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടുപിടിച്ച് നടപടിയെടുക്കുന്നതിനാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ട്രാഫിക് സിഗ്നലിൽ പൊലീസി​െൻറ സേവനം ലഭ്യമാക്കിയിട്ടുണ്ടെങ്കിലും രാത്രി എട്ട് കഴിഞ്ഞാൽ ലഭിക്കില്ല. ജങ്ഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഇല്ലാത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.