പള്ളിക്കര: അമ്പലമേട് ഫാക്ടിെൻറയും ആർ.സി.എഫിെൻറയും സംയുക്ത സംരംഭമായ എഫ്.ആർ.ബി.എൽ കമ്പനിയിൽ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം 15-ാം ദിവസത്തിലേക്ക്. ന്യായമായ ശമ്പളവർധന നടപ്പാക്കുക, അഞ്ചുവർഷം സർവിസുള്ള തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, എഗ്രിമെൻറ് കാലാവധി തീർന്നതുമുതൽ മുൻകാല പ്രാബല്യത്തോടെ എഗ്രിമെൻറ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നൂറോളം തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്. ഏഴുവർഷമായി 460 രൂപ നിരക്കിലാണ് തൊഴിലാളികൾ ഇവിടെ ജോലി െചയ്യുന്നത്. തൊഴിലാളികളുമായി ഉണ്ടാക്കിയ കരാർ 2015ൽ അവസാനിച്ചെങ്കിലും പല കാരണം പറഞ്ഞ് അത് 2017 മാർച്ച് വരെ നീട്ടി. തുടർന്ന് നടത്തിയ ചർച്ചയിൽ അഞ്ചുവർഷം പൂർത്തിയാക്കിയ തൊഴിലാളികളെ ആറുമാസത്തിനുള്ളിൽ സ്ഥിരപ്പെടുത്താമെന്നും അടിസ്ഥാന ശമ്പളം ഒരുമാസത്തിനുള്ളിൽ തീരുമാനിക്കാമെന്നും വാക്കാൽ ഉറപ്പ് നൽകിയെങ്കിലും കമ്പനി വാഗ്ദാനങ്ങളിൽനിന്ന് പിന്നോട്ടുപോയി. ഫാക്ടിലും മറ്റ് കരാർ തൊഴിലാളികൾക്കും 700 രൂപ ദിവസവേതനം ലഭിക്കുമ്പോഴാണ് എഫ്.ആർ.ബി.എൽ തൊഴിലാളികൾക്ക് അവഗണന. 2014-15 സാമ്പത്തിക വർഷെത്തക്കാൾ നാലിരട്ടി വിറ്റുവരവാണ് കമ്പനി ഈ വർഷം നേടിയത്. എന്നാൽ, ജീവനക്കാർക്ക് മാന്യമായ ശമ്പളം നൽകാൻ മാനേജ്മെൻറ് ഇനിയും തയാറായിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. സമരം 15 ദിവസം പിന്നിടുമ്പോഴും ചർച്ചക്കുപോലും മാനേജ്മെൻറ് താൽപര്യം കാണിച്ചിട്ടില്ല. സാഹചര്യം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ സമരം കമ്പനിക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് തൊഴിലാളികൾ. സ്ത്രീ വിദ്യാഭ്യാസരംഗത്ത് കാലോചിത മാറ്റം അനിവാര്യം പള്ളിക്കര: സ്ത്രീ വിദ്യാഭ്യാസരംഗത്ത് കാലോചിത മാറ്റം അനിവാര്യമാെണന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ശഫീഖ് തങ്ങൾ പറഞ്ഞു. പറക്കോട് സഹ്റ ഇസ്ലാമിക് വിമൻസ് കോളജിെൻറ ആദ്യ ബാച്ചിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എരുമേലി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് അബൂബക്കർ പാടത്താൻ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ റഷീദ് ഹുദവി, വി.കെ. മുഹമ്മദ് ദാരിമി, അഷ്റഫ് മൗലവി, അബ്്ദുൽ അസീസ് ബാഖവി, എം.പി. മൂസ, എം.എസ്. അലിയാർ, ബക്കർ ഹാജി, പി.കെ. മുഹമ്മദ്, അബ്ദുൽ ഖാദർ ഹുദവി, അലി കുറ്റിക്കൽ, പരീത് പെരുമാൻകുടി, ഇബ്രാഹീം മുതയിൽ, സാജിദ് പെരുൻകുടി, മുഹമ്മദ് പീടിയേക്കൽ, അബ്ദുറഹീം ഹുദവി, ശഫീഖ് റാനി എന്നിവർ സംസാരിച്ചു. ബസിൽ പെൺകുട്ടിയോട് അപമര്യാദ: യുവാവ് അറസ്റ്റിൽ പള്ളിക്കര: സ്വകാര്യ ബസിൽ മദ്യപിച്ച് കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലീസ് പിടികൂടി. കരിമുകൾ ഫാക്ട് കോളനിയിൽ താമസിക്കുന്ന കാർത്തികേയനാണ് (36) പിടിയിലായത്. ശനിയാഴ്ച വൈകീട്ട് പി.എസ്.സി പരീക്ഷ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയിലാണ് അമ്പലമേട് പൊലീസ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.