ആലപ്പുഴ: നെഹ്റുട്രോഫി സുവനീറിൽ വ്യാപക അക്ഷരത്തെറ്റ്. ജലവിഭവ മന്ത്രി മാത്യു ടി. തോമസിെൻറ പേരുതന്നെ തെറ്റായാണ് അച്ചടിച്ചിരിക്കുന്നത്. മന്ത്രിയുടെ പേര് മാത്രു ടി. തോമസ് എന്നാക്കി സുവനീർ കമ്മിറ്റി മാറ്റി. പ്രസ്ക്ലബ് സെക്രട്ടറി അടക്കമുള്ളവരുടെ ഫോട്ടോകളും മാറിയിട്ടുമുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് സുവനീറിലെ ലേഖനങ്ങളുടെ എണ്ണവും പരിമിതപ്പെട്ടു. വലുപ്പം കുറച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന സുവനീർ അങ്ങനെ അബദ്ധപഞ്ചാംഗമായി മാറി. ജലവിഭവ മന്ത്രിയുടെ പേരുപോലും ശരിയായി നൽകാൻ കഴിയാത്ത സുവനീർ കമ്മിറ്റി ഏറെ വിമർശനങ്ങളാണ് ഇക്കാര്യത്തിൽ നേരിടുന്നത്. ചീഫ് എഡിറ്റർ പി.പി. ചിത്തരഞ്ജൻ അടക്കം 13 അംഗ കമ്മിറ്റിയാണ് സുവനീർ തയാറാക്കിയത്. പ്രൂഫ് സുവനീർ കമ്മിറ്റി നോക്കാതിരുന്നതാണ് തെറ്റുകൾ സംഭവിച്ചതെന്നാണ് അംഗങ്ങൾ പറയുന്നത്. പ്രശ്നം സുവനീർ കമ്മിറ്റി ഏറ്റെടുക്കുന്നതായും അവർ പറയുന്നു. സമയ ലഭ്യതക്കുറവാണ് പ്രശ്നങ്ങൾക്ക് കാരണം. അവസാന വട്ടം ഫോട്ടോ നൽകുന്നതിൽ ചില തട്ടിക്കൂട്ടുകൾ നടന്നു. ഇതും സുവനീറിെൻറ പെരുമയെ കളങ്കപ്പെടുത്താൻ ഇടയായി. നെഹ്റുട്രോഫിക് മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള വി.ഐ.പികൾക്ക് തെറ്റായി അടിച്ച സുവനീർ നൽകേണ്ടിവരുമെന്നതാണ് അവസ്ഥ. തൃക്കുന്നപ്പുഴ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് 18ന് രാവിലെ ഏഴ് മുതൽ ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ തൃക്കുന്നപ്പുഴ ഡിവിഷനിൽ 18ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിെൻറ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ചുവരെ ആയിരിക്കുമെന്ന് കലക്ടർ വീണ എൻ. മാധവൻ അറിയിച്ചു. ഈ ഡിവിഷെൻറ പരിധിയിൽ വരുന്ന തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ആറ് വാർഡുകളിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളായ സ്ഥാപനങ്ങൾക്ക് 17നും 18നും അവധിയായിരിക്കും. ബ്ലോക്ക് ഡിവിഷെൻറ പരിധിയിൽ വരുന്ന മറ്റ് വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങൾക്ക് തെരഞ്ഞെടുപ്പ് ദിനമായ 18നും സ്വീകരണ-വിതരണ-വോട്ടെണ്ണൽ കേന്ദ്രമായ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് 17നും 18നും വോട്ടെണ്ണൽ ദിനമായ 19ന് ഉച്ചവരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രതിഷേധ ധർണ 20ന് ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന ഒാഫിസുകൾക്ക് മുന്നിൽ ജില്ലയിലെ 97 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 20ന് പ്രതിഷേധ ധർണ നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.