ആലുവ: ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ഉടമ്പടി റദ്ദ് ചെയ്യണമെന്ന് സി.എം.പി സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ചേരിചേരാനയത്തിനും സാമ്രാജ്യത്വ വിരുദ്ധ നിലപാടിനും വിരുദ്ധമാണ് നിലവിലെ തീരുമാനങ്ങൾ. ആലുവയില്‍ നടന്ന സംസ്‌ഥാന ക്യാമ്പിെൻറ സമാപന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ.ആര്‍. അരവിന്ദാക്ഷന്‍, എം.കെ. കണ്ണൻ, അഡ്വ.ജി. സുഗുണന്‍, ടി.സി.എച്ച്. വിജയന്‍, വി.എന്‍. രാജന്‍, എം.എച്ച്. ഷാരിയര്‍ എന്നിവര്‍ സംസാരിച്ചു. സി.എം.പി.യുടെ 31ാം സ്‌ഥാപകദിനം ജൂലൈ 27ന് വിപുലമായ പരിപാടികളോടെ ആചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.