രാമായണ മാസാചരണം

ചോറ്റാനിക്കര: അയ്യങ്കുഴി ശ്രീധർമശാസ്ത ക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടികൾ തിങ്കളാഴ്ച ആരംഭിക്കും. രാവിലെ വിശേഷാൽ പൂജകൾ ഗണപതി ഹോമം 8.30ന് ഗണപതിക്ക്‌ അപ്പം മൂടൽ, വൈകീട്ട് ഏഴിന് ഭഗവതിസേവ, എല്ലാ ദിവസവും രാവിലെയും വൈകിട്ടും രാമായണ പാരായണം എന്നിവയും ഉണ്ടായിരിക്കും. കണയന്നൂർ മഹാദേവക്ഷേത്രം, കണയന്നൂർ വല്ലീശ്വര ക്ഷേത്രം, കണ്ടനാട് ചെമ്മിഴിക്കാട്ട്കാവ് ഭഗവതി ക്ഷേത്രം,കുഴിയേറ്റിൽ മഹാദേവ ക്ഷേത്രം, കണയന്നൂർ ക്ഷേത്രം എന്നിവിടങ്ങളിലും വിശേഷാൽ പൂജകളും ഗണപതി ഹോമം നിറമാല വിളക്കുെവപ്പ്, രാമായണ പാരായണം എന്നിവയും നടക്കും. നടമേല്‍ പള്ളിയില്‍ മൂക്കഞ്ചേരില്‍ ഗീവര്‍ഗീസ് റമ്പാച്ച​െൻറ ശ്രാദ്ധ ദിനാചരണം തൃപ്പൂണിത്തുറ: നടമേല്‍ മൊര്‍ത്ത് മറിയം യാക്കോബായ സുറിയാനി റോയല്‍ മെത്രാപോലീത്തന്‍ പള്ളിയില്‍ മൂക്കഞ്ചേരില്‍ ഗീവര്‍ഗീസ് റമ്പാച്ച​െൻറ 119ാം ശ്രാദ്ധ ദിനാചരണം ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ ആചരിക്കു൦. 18ന് വൈകീട്ട് 5.30ന് കാല്‍നടയാത്ര, കബറിങ്കല്‍ ധൂപ പ്രാർഥന, നേര്‍ച്ച വിളമ്പ്‌. 19ന് രാവിലെ 6.30ന് പ്രാർഥന, ഏഴിന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസി​െൻറ കാർമികത്വത്തില്‍ കുര്‍ബ്ബാന, ധൂപ പ്രാർഥന, പണംവെപ്പ്, നേര്‍ച്ച വിളമ്പ്‌ എന്നിവയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.