ജലപാത വികസനപദ്ധതി യാഥാർഥ്യമാക്കുന്ന ചുമതല സിയാലിന് കൈമാറുന്നു

നെടുമ്പാശ്ശേരി: ദേശീയ ജലപാത വികസന പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ചുമതല കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയെ (സിയാൽ)ഏൽപിക്കുന്നു. ഇതിന് സിയാലി​െൻറ കീഴിൽ പ്രത്യേക കമ്പനി രൂപവത്കരിക്കും. കൊല്ലം--കോട്ടപ്പുറം ജലപാത യാഥാർഥ്യമായിവരുന്നുണ്ട്. അതിനാൽ കൊല്ലത്തുനിന്ന് കോവളം വരെയും കോട്ടപ്പുറത്തുനിന്ന് ഹോസ്ദുർഗ് വരെയുമുള്ള പുതിയ പാതയാണ് നിർമിക്കുക. മലപ്പുറം മേഖലയിൽ മാത്രമാണ് പാതക്ക് പ്രത്യേകമായി കനാലുകൾ ഉണ്ടാക്കേണ്ടിവരുക. 49ശതമാനം വീതം ഓഹരി സിയാലും സംസ്ഥാന സർക്കാറും വഹിക്കും. രണ്ടുശതമാനം ഓഹരി സ്വകാര്യമേഖലയിലും നൽകാനാണ് തീരുമാനം. പാത സംബന്ധിച്ച് സർവേ നടത്തുന്നതിന് ഏജൻസികളെയും ക്ഷണിച്ചിട്ടുണ്ട്. ടൂറിസവും ചരക്കുഗതാഗതവും ലക്ഷ്യമിട്ടാണ് ജലപാത നടപടികൾ വേഗത്തിലാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.