സ്വകാര്യബസ്​ ജീവനക്കാരെ വെട്ടിപ്പരിക്കേൽപിച്ചു

മണ്ണഞ്ചേരി: സ്വകാര്യബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ഒരുസംഘം വെട്ടിപ്പരിക്കേൽപിച്ചു. മണ്ണഞ്ചേരി-ആലപ്പുഴ-റെയിൽവേ സ്റ്റേഷൻ റൂട്ടിൽ സർവിസ് നടത്തുന്ന റൈസാം ബസി​െൻറ കണ്ടക്ടർ റൈസാം (25), ക്ലീനർ സുധീർ (45), ഡ്രൈവർ സനീർ (26) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മണ്ണഞ്ചേരിയിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ കോമളപുരത്ത് എത്തിയപ്പോൾ മാരകായുധങ്ങളുമായി എത്തിയ ഒരുസംഘം ബസ് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുെന്നന്ന് ബസ് ജീവനക്കാർ പറയുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കണ്ടക്ടർ ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് ബസ് ജീവനക്കാർ ആലപ്പുഴ നോർത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തില്ലെങ്കിൽ തിങ്കളാഴ്ച സ്വകാര്യബസുകൾ നിരത്തിലിറക്കില്ലെന്ന് എസ്.ഡി.ടി.യു ആലപ്പുഴ മേഖല കമ്മിറ്റി പ്രസിഡൻറ് ഷാജി പൂവത്തിൽ, സെക്രട്ടറി സനൽ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.