കൊച്ചി: നഗരങ്ങളെ അടിമുടി പരിഷ്‌കരിച്ചും പുനര്‍ രൂപവത്കരിച്ചും അന്താരാഷ്ട്ര നിലവാരമുള്ളവയാക്കി മാറ്റാന്‍ ദേശീയതലത്തില്‍ ആവിഷ്‌കരിച്ച സ്മാര്‍ട്ട് സിറ്റി മിഷനില്‍ ഉള്‍പ്പെട്ടിട്ടുള്ള സംസ്ഥാനത്തെ നഗരങ്ങളുടെ വികസന പദ്ധതികളും സാങ്കേതിക ആവശ്യങ്ങളും ചര്‍ച്ച ചെയ്യുന്ന 'ടെന്‍സിംപ് 2017' അന്താരാഷ്ട്ര സമ്മേളനത്തിന് കൊച്ചി ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെൻററില്‍ തുടക്കമായി. എന്‍ജിനീയര്‍മാരുടെ ഏറ്റവും വലിയ ലോകസംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്‌സ് എന്ജിനീയേഴ്സിെൻറ(ഐ.ഇ.ഇ.ഇ) കേരള ഘടകമാണ് സമ്മേളനത്തിെൻറ സംഘാടകര്‍. മന്ത്രി ഡോ.കെ.ടി. ജലീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.ഇ.ഇ.ഇ കേരള ഘടകം ചെയര്‍മാന്‍ ഡോ. കെ.ആര്‍. സുരേഷ് നായര്‍ അധ്യക്ഷത വഹിച്ചു. ഹൈദരാബാദ് ഐ.ഐ.ടി ഡയറക്ടര്‍ പ്രഫ. യു.ബി. ദേശായി മുഖ്യപ്രഭാഷണം നടത്തി. ഐ.ഇ.ഇ.ഇ വൈസ് ചെയര്‍മാന്‍ ഡോ. എസ്. എം. സമീര്‍, മിനി. യു, ശശി പി.എം എന്നിവര്‍ സംസാരിച്ചു. 22 രാജ്യത്തുനിന്നായി അഞ്ഞൂറിലധികം പ്രതിനിധികളാണ് മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.