ജി.എസ്​.ടി: മത്സ്യബന്ധനമേഖലക്ക്​ സാമ്പത്തിക പാക്കേജ്​ അനുവദിക്കണമെന്ന്​

കൊച്ചി: ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ മത്സ്യബന്ധനമേഖലയിൽ പ്രതിസന്ധി രൂക്ഷമായെന്നും സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും മത്സ്യത്തൊഴിലാളി െഎക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് പറഞ്ഞു. വള്ളങ്ങൾ ഉപയോഗിക്കുന്ന ഔട്ട്ബോർഡ് എൻജിനുകളുടെ നികുതി 14.5 ശതമാനത്തിൽനിന്ന് 28 ശതമാനമായും ഐസ് ബോക്സുകളുടെ നികുതി 14.5 ശതമാനത്തിൽനിന്ന് 18ശതമാനമായും വർധിച്ചു. വല, ചൂണ്ട, റോപ്പ് തുടങ്ങിയവക്ക് നികുതിയില്ലായിരുന്നു. ജി.എസ്.ടിയിൽ 12 ശതമാനമാണ് ഈടാക്കുന്നത്. കൂടാതെ, ഉണക്കമീനിന് അഞ്ചുശതമാനം നികുതി ഈടാക്കും. കാർഷികമേഖലയിലെ ഉൽപന്നങ്ങൾക്ക് നികുതിരഹിതമായിരിക്കുമെന്ന കേന്ദ്രസർക്കാറി​െൻറ അവകാശവാദങ്ങളുടെ പൊള്ളത്തരമാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.