must all units...ഏലൂർ കുഴിക്കണ്ടം തോട് പുനരുദ്ധാരണം: ചീഫ് സെക്രട്ടറി ഹാജരാകണം, 16 കോടി പിഴയടക്കണം ഏലൂർ കുഴിക്കണ്ടം തോട് പുനരുദ്ധാരണം: ചീഫ് സെക്രട്ടറി ഹാജരാകണം, 16 കോടി പിഴയടക്കണം ചെന്നൈ: ഗുരുതര പാരിസ്ഥിതിക മലിനീകരണത്തിനിരയായ ഏലൂർ കുഴിക്കണ്ടം തോടിെൻറ നവീകരണത്തിൽ ഗുരുതര വീഴ്ച വരുത്തിയതിന് കേരള ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും സംസ്ഥാനം മൂന്നാഴ്ചക്കകം 16 കോടി രൂപ കെട്ടിവെക്കാനും ദേശീയ ഹരിത ട്രൈബ്യൂണലിെൻറ ചെന്നൈയിലെ ദക്ഷിണേന്ത്യൻ ബെഞ്ച് വിധിച്ചു. കേരള സർക്കാർ ഹൈകോടതിെയ സമീപിച്ച് ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ സമ്പാദിച്ചു. കേസ് അടുത്ത മാസം ഒന്നിന് ഗ്രീൻ ട്രൈബ്യൂണൽ വീണ്ടും പരിഗണിക്കും. ഹരിത ട്രൈബ്യൂണലിൽ കേരള സർക്കാർ നൽകിയ ഉറപ്പ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് ജസ്റ്റിസ് പി. ജ്യോതിമണി വിധി പ്രസ്താവിച്ചത്. വ്യവസായ മേഖലയായ ഏലൂരിലെ കുഴിക്കണ്ടം തോട് മലിനീകരിക്കപ്പെട്ടതിനെത്തുടർന്ന് സംരക്ഷിക്കണമെന്നും പുനരുജ്ജീവിപ്പിക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു. രാജ്യത്ത് വൻതോതിൽ മലിനമാക്കപ്പെട്ട 12 ജലസ്രോതസ്സുകളിൽ ഒന്നായാണ് കുഴിക്കണ്ടം തോടിനെ സുപ്രീംകോടതിയിൽ വന്ന ഒരു കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തോട് പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാനം 60 ശതമാനവും കേന്ദ്രം 40 ശതമാനവും ഫണ്ട് പങ്കിടണമെന്ന് ഹരിത ട്രൈബ്യൂണൽ വിധിച്ചിരുന്നു. എന്നാൽ, സംസ്ഥാനം 50 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. കേന്ദ്ര സർക്കാർ 12.5 കോടി രൂപ അനുവദിച്ചു. തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ കമ്പനികളിൽനിന്ന് പണം കണ്ടെത്താൻ കേരള സർക്കാർ ശ്രമിച്ചിട്ടും നടന്നില്ല. ട്രൈബ്യൂണൽ ഉത്തരവ് സമയബന്ധിതമായി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പാക്കുന്നതിൽ കൂടുതൽ സമയം അനുവദിക്കണെമന്ന കേരളത്തിെൻറ ആവശ്യം കോടതി പരിഗണിച്ചില്ല. എ.എം. അഹമ്മദ് ഷാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.