കളമശ്ശേരി: കോടികൾ െചലവിട്ട് ഷോപ്പിങ് കോപ്ലക്സ് നിർമാണത്തിനായി കളമശ്ശേരി സർവിസ് സഹകരണ ബാങ്ക് സ്ഥലം വാങ്ങാനുള്ള നീക്കം വിവാദത്തിൽ. കേരളത്തിലെ സർവിസ് സഹകരണ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ കോടികൾ മുടക്കി കളമശ്ശേരിയിൽ സ്ഥലം വാങ്ങാനുള്ള നീക്കമാണ് വിവാദമായത്. യു.ഡി.എഫ് ഭരിക്കുന്ന സഹകരണബാങ്കിലെ പ്രസിഡൻറിെൻറ നേതൃത്വത്തിലുള്ള ഒരു വിഭാഗം അംഗങ്ങളുടെ നീക്കത്തിനെതിരെ വൈസ് പ്രസിഡൻറ് ഉൾപ്പെട്ട ഏഴ് പേർ സുതാര്യതയില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. സെൻറിന് 16.25 ലക്ഷം രൂപ വിലയിൽ 57 സെൻറോളം സ്ഥലം വാങ്ങാനാണ് ബാങ്ക് സമിതിയിലെ ഒരു വിഭാഗം നീക്കം ആരംഭിച്ചത്. ഈ വകയിൽ 9.25 കോടി മുടക്കി സ്ഥലം വാങ്ങുന്നത് ബാങ്കിെൻറ പ്രവർത്തനത്തെ തകിടം മറിക്കുമെന്ന് പറഞ്ഞാണ് 13 അംഗ യു.ഡി.എഫ് ഭരണ സമിതിയിലെ ഏഴുപേർ വിയോജിപ്പ് പ്രകടിപ്പിച്ച് ബാങ്ക് സെക്രട്ടറിക്ക് കത്ത് നൽകിയത്. അംഗങ്ങൾക്കിടയിലെ പ്രശ്നം രമ്യതയിലാക്കാൻ യു.ഡി.എഫ് നേതൃത്വം നാല് വട്ടം ശ്രമിച്ചെങ്കിലും വിജയിക്കാതെ വന്നതോടെ, സമിതിയിലെ കോൺഗ്രസ് അംഗങ്ങളെ ഡി.സി.സി നേതൃത്വം എറണാകുളത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് ഗ്രൂപ് പ്രവർത്തനം ശക്തമായുള്ള കളമശ്ശേരിയിൽ ധാരണകളുടെ അടിസ്ഥാനത്താൽ സർവിസ് സഹകരണ ബാങ്ക് ഭരണം നേതൃത്വം എ വിഭാഗത്തിനാണ്. എന്നാൽ, യു.ഡി.എഫ് ഭരിക്കുന്ന കളമശ്ശേരി നഗരസഭയിൽ ഐ വിഭാഗത്തിനാണ് ഭൂരിപക്ഷ അംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും കെ.പി.സി.സി. നിർദേശത്താൽ ഭരണ നേതൃത്വം എ വിഭാഗത്തിന് നൽകുകയായിരുന്നു. ഇതിനെതിരെ ശക്തമായ അമർഷമാണ് കളമശ്ശേരിയിൽ ഐ ഗ്രൂപ്പുകാർക്കുള്ളത്. ഈ സാഹചര്യത്തിൽ സഹകരണ ബാങ്കിന് സ്ഥലം വാങ്ങാനുള്ള ഒരു വിഭാഗത്തിെൻറ നീക്കത്തിനെതിരെ ഐ വിഭാഗക്കാരുടെ ശക്തമായ എതിർപ്പ് ആണ് പിന്നില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.