ഡോൺ ബോസ്കോ കോളജ് ആക്രമണം: നടപടി എടുക്കണം --കെ.സി.ബി.സി കൊച്ചി: സുൽത്താൻബത്തേരി ഡോൺബോസ്കോ കോളജിൽ വിദ്യാർഥി സംഘടന നടത്തിയ ആക്രമണം അപലപനീയമാണെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത്. സർവകലാശാല നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. കാമ്പസുകളിൽ രാഷ്ട്രീയപ്രവർത്തനം സംബന്ധിച്ച് തീരുമാനിക്കാനുള്ള അവകാശം മാനേജർമാർക്കാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.