ഭരണം നടത്തുന്നത് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാത്ത സർക്കാറുകൾ -ഉമ്മൻ ചാണ്ടി കുട്ടനാട്: ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാത്ത സർക്കാറുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇന്ദിരഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം വീയപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയും പിണറായിയും അവരവരുടെ പാർട്ടി അജണ്ടകളാണ് നടപ്പാക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിൽ ഇരു സർക്കാറുകളും പരാജയപ്പെട്ടു. ക്രൂഡ്ഓയിൽ വില യു.പി.എ സർക്കാറിെൻറ കാലത്തേതിലും പകുതി ആയിട്ടും അതിനനുസരിച്ച് പെേട്രാളിെൻറയും ഡീസലിെൻറയും വില കുറക്കാൻ ബി.ജെ.പി സർക്കാർ തയാറിയിട്ടില്ല. യു.ഡി.എഫ് സർക്കാർ അരിയുടെ നികുതി ഒരു ശതമാനം എന്നുള്ളത് ഇല്ലാതാക്കി. എന്നാൽ, പിണറായി സർക്കാർ പാക്ക് ചെയ്യുന്ന അരിക്ക് അഞ്ച് ശതമാനം ആക്കി. ഇതോടെ അല്ലാത്ത അരിക്കും വില കൂടി. ജി.എസ്.ടി വന്നപ്പോൾ കേന്ദ്ര സർക്കാർ അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തി. ജന്മന സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത എണ്ണൂറോളം കുട്ടികൾക്ക് അഞ്ചുലക്ഷം രൂപ ചെലവ് വരുന്ന കോക്ലിയർ ഇംപ്ലാേൻറഷൻ സർജറിയാണ് യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നടത്തിയത്. ഈ സർക്കാറിെൻറ കാലത്ത് അത് നിർത്തലാക്കിയെന്ന് പറയുന്നില്ലെങ്കിലും ആർക്കും ചികിത്സ ലഭിക്കുന്നില്ല. റേഷൻകാർഡ് വിതരണത്തിൽ 14 ലക്ഷത്തോളം പരാതികളാണ് വന്നിട്ടുള്ളത്. അർഹതയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്. ഇതിനെതിരെ യു.ഡി.എഫ് ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് കെ.ബി. രഘു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, എം. മുരളി, സി.ആർ. ജയപ്രകാശ്, ജോൺ തോമസ്, കറ്റാനം ഷാജി, ജി. മുകുന്ദൻപിള്ള, ജെ.ടി. റാംസെ, വി.കെ. സേവ്യർ, സജി ജോസഫ്, പോളി തോമസ്, ജോബിൾ പെരുമാൾ, ഐസൺ മാത്യു, ഏലിയാമ്മ വർക്കി, റോജൻ ഇടിക്കുള, സൗദാമിനി റഷീദ്, സിന്ധു ജയചന്ദ്രൻ, ജ്യോതി പ്രകാശ്, സജൻ ആറ്റുപുറം, സുഷമ്മ സുധാകരൻ, അജോ ആൻറണി, നിബിൻ തോമസ്, കെ.ഒ. ചാക്കോ, മാത്യു കുരുവിള, ജോസഫ് കളത്തൂർ, അബ്ദുൽ റാൻ, അരവിന്ദാക്ഷൻ നായർ, ജോഷി തുരുത്തേൽ, വിനോ എം. മാത്യു, ഡിജോ പഴേമഠം എന്നിവർ സംസാരിച്ചു. കുടുംബസംഗമവും പുരസ്കാര ദാനവും ചാരുംമൂട്: ഇന്ദിരഗാന്ധി ജന്മശതാബ്ദി ആഘോഷത്തിെൻറ ഭാഗമായി വള്ളികുന്നം പടയണിവെട്ടത്ത് നടന്ന ഇന്ദിര കുടുംബസംഗമവും പ്രിയദർശിനി പുരസ്കാര ദാനവും ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ജനപ്രിയ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാറിന് താൽപര്യമില്ലെന്നാണ് ഇതുവരെയുള്ള ഭരണത്തിൽനിന്ന് മനസ്സിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിൽ പോലും ഇടപെടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കഴിയുന്നില്ല. ഇതിനു പകരം സി.പി.എമ്മും ബി.ജെ.പിയും ആയുധം എടുത്ത് പരസ്പരം ഏറ്റുമുട്ടുകയാണ്. റേഷൻ സമ്പ്രദായം എൽ.ഡി.എഫ് സർക്കാർ തകർത്തതായും ഉമ്മൻ ചാണ്ടി പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, എം. മുരളി, കെ.ആർ. മുരളീധരൻ, ജോൺ കെ. മാത്യു, കറ്റാനം ഷാജി, കെ. ഗോപൻ, ബി. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.