മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗതം പരിഷ്കരണത്തിെൻറ ഭാഗമായി ദിശാബോർഡ് സ്ഥാപിച്ചപ്പോൾ വലയുന്നത് ദീർഘദൂര യാത്രക്കാർ. ഗതാഗത പരിഷ്കാരത്തിെൻറ ഭാഗമായി കീച്ചേരിപ്പടി കവലക്കു സമീപം പൊതുമരാമത്ത് സ്ഥാപിച്ച ദിശാബോർഡാണ് വഴിയാത്രക്കാർക്ക് പാരയായി മാറിയിരിക്കുന്നത്. വാഴപ്പിള്ളി നിരപ്പ് - ഇരമല്ലൂർ റോഡിലേക്ക് കോതമംഗലം, കാളിയാർ, മൂന്നാർ റോഡുകളുടെ ദിശാബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ബോർഡ് വന്നതോടെ ഇതുവഴി മൂന്നാറിലേക്കും കോതമംഗലത്തേക്കും കാളിയാറിനും പോകുന്നത് എളുപ്പവഴിയാണോ എന്ന സംശയം യാത്രക്കാരിലുണ്ടാക്കുന്നു. കൊച്ചിയിൽ നിന്നടക്കം നൂറുകണക്കിനാളുകൾ മൂന്നാറിനും മറ്റൊരു വിനോദ സഞ്ചാരകേന്ദ്രമായ കാളിയാറിലെ തൊമ്മൻകുത്തിനും കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തിലെ ഇ.ഇ.സി ബൈപാസ് റോഡ്, കീച്ചേരിപ്പടിയിൽ നിരപ്പുറോഡുമായി സന്ധിക്കുന്ന ഭാഗത്താണ് ദിശാബോർഡ് തലതിരിഞ്ഞ് സ്ഥാപിച്ചിരിക്കുന്നത്. കാവുങ്കര മേഖലയിലെ തിരക്കൊഴിവാക്കാൻ കോതമംഗലം മൂന്നാർ ഭാഗങ്ങളിലേക്കും കാളിയാർ, തൊമ്മൻകുത്ത് മേഖലകളിലേക്കും ടൂറിസ്റ്റ് വാഹനങ്ങൾ ഏറെയും കടന്നു പോകുന്നത് നഗരത്തിലെ വെള്ളൂർക്കുന്നത്തുനിന്ന് തിരിഞ്ഞ ് ബൈപ്പാസ് വഴിയാണ്. വാഹനങ്ങൾ ജങ്ഷനിലെത്തി ദേശീയപാതയിലേക്ക് കയറേണ്ടതിനുപകരം നിരപ്പിലേക്ക് പോകുകയാണ്. കിലോമീറ്റർ സഞ്ചരിക്കുമ്പോഴാണ് വഴിമാറിയ വിവരം യാത്രക്കാർ അറിയുന്നത്. രാത്രിയിലാണ് വഴി തെറ്റുന്നതെങ്കിൽ യാത്രക്കാർ വലയുകയും ചെയ്യും. ബോർഡ് ദിശ മാറിയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന പരാതി നൽകിയെങ്കിലും മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. ചിത്രം: BOARD. വാഴപ്പിള്ളി നിരപ്പ്റോഡിലേക്ക് സ്ഥാപിച്ചിട്ടുള്ള ദിശാബോർഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.