കുസാറ്റിൽ ആൻറി റാഗിങ് ബോധവത്​കരണം തുടങ്ങി

കൊച്ചി: റാഗിങ് അവസാനിപ്പിക്കാൻ അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ ശ്രമം വേണമെന്ന് സി.ബി.ഐ ജഡ്ജി ഡോ. കൗസർ എടപ്പഗത്ത്. കൊച്ചി സർവകലാശാലയിൽ അധ്യയനവർഷത്തിന് മുന്നോടിയായി സീനിയർ വിദ്യാർഥികൾക്ക് നടത്തിയ ആൻറി റാഗിങ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈസ്ചാൻസലർ ഡോ. ജെ. ലത അധ്യക്ഷത വഹിച്ചു. അസി. പൊലീസ് കമീഷണർ അബ്ദുൽ സലാം, സബ് ജഡ്ജി സി.എസ്. മോഹിത്, സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. രാധാകൃഷ്ണ പണിക്കർ, പി.ടി.എ വൈസ് പ്രസിഡൻറ് ഡേവിഡ് എന്നിവർ സംസാരിച്ചു. സർവകലാശാലയുടെ തൃക്കാക്കര മെയിൻ കാമ്പസ്, ലേക് സൈഡ് മറൈൻ കാമ്പസ്, ആലപ്പുഴ പുളിങ്കുന്ന് കാമ്പസ് എന്നിവിടങ്ങളിൽ ഒരുപൊലീസ് ഓഫിസറുടെയും ജുഡീഷ്യൽ അംഗത്തി​െൻറയും നേതൃത്വത്തിൽ 12 സെഷനുകളായാണ് ബോധവത്കരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.