കുസാറ്റ്: എം.എസ്​സി, എം.ടെക് കോഴ്സുകളിൽ സ്​പോട്ട് അഡ്മിഷൻ

കൊച്ചി: കൊച്ചി സർവകലാശാല ഇലക്േട്രാണിക്സ് വകുപ്പ് നടത്തുന്ന എം.എസ്സി (ഇലക്േട്രാണിക് സയൻസ്), എം.ടെക് (ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) കോഴ്സുകളിൽ സംവരണവിഭാഗത്തിനായി നീക്കിെവച്ച ഒഴിവുകളിലേക്ക് ജൂലൈ 13ന് രാവിലെ ഒമ്പതിന് വകുപ്പ് ഓഫിസിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും ജാതി തെളിയിക്കുന്നതിനുള്ള രേഖകളും സഹിതം ഹാജരാകണം. എം.ടെക് കോഴ്സിലേക്ക് കാറ്റിന് അപേക്ഷിച്ചവർക്കും ഗേറ്റ്/ ഡാറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന. സംവരണ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ ജനറൽ കാറ്റഗറിയിൽ ഉള്ളവരെയും പരിഗണിക്കും. എം.എസ്സി കോഴ്സിൽ പട്ടികജാതി വിഭാഗത്തിൽ രണ്ടൊഴിവാണുള്ളത്. എസ്.സി/എസ്.ടിക്കാരുടെ അഭാവത്തിൽ ഒ.ഇ.സിക്കാരെ പരിഗണിക്കും (ഫോൺ: 0484-2576418/2862321).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.