മൂവാറ്റുപുഴ: . തിങ്കളാഴ്ച പുലർെച്ച നടന്ന മോഷണത്തിൽ ക്ഷേത്രത്തിനകത്തും സമീപത്തുമുള്ള പൂട്ടുകളെല്ലാം തകർത്ത അയ്യായിരത്തോളം രൂപ കവർന്നു. ക്ഷേത്രത്തിലെ ചെറുതും വലുതുമായ 14 പൂട്ടുകളാണ് തകർത്തത്. ക്ഷേത്രത്തിനകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരങ്ങളിൽ നിന്നാണ് പണം കവർന്നത്. പ്രധാന കവാടത്തിെൻറയും ശ്രീകോവിലിെൻറയും പൂട്ടുകൾ തകർത്താണ് മോഷ്്ടാവ് അകത്ത് കടന്നത്. ഓഫീസ് റൂം, സ്റ്റോർ റൂം എന്നിവയുടെ പൂട്ടുകളും തകർത്തു. ശ്രീകോവിലിന് സമീപമുള്ള സംഭാവന പെട്ടിയുടെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്തിടെ ഭണ്ഡാരങ്ങളിൽ നിന്നുള്ള പണം എടുത്തിരുന്നതിനാൽ വലിയ തുക നഷ്്ടെപ്പട്ടില്ല. എല്ലാ മുറികളിലെയും സാധന സാമഗ്രികൾ വലിച്ചിട്ടുണ്ട്. വെളുപ്പിന് ജീവനക്കാരൻ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മഴക്കാലം ആയതും സമീപത്ത് വീടുകൾ ഇല്ലാത്തതും മോഷണസംഘത്തിന് തുണയായി. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് കല്ലൂർക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസമാണ് സമീപത്ത് കല്ലൂർക്കാട് പഞ്ചായത്തിലെ പെരുമാംകണ്ടത്തുള്ള വെന്നുള്ളിക്കാവിെൻറ ശ്രീകോവിൽ കുത്തിത്തുറന്ന് വിഗ്രഹത്തിന് കേടുപാട് വരുത്തിയത്. വിഗ്രഹത്തിൽ ചാർത്തിയ വെള്ളി അങ്കി വളച്ചൊടിക്കാനും ശ്രമം നടത്തി. ശ്രീകോവിലിെൻറ മുറ്റത്ത് മണ്ണിൽ അസഭ്യം എഴുതിെവക്കുകയും താഴുകൾ പൊട്ടിച്ചെറിയുകയും ചെയ്തിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ മോഷണം നടന്നത് ആശങ്കയുളവാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.