ഐ.എന്‍.ടി.യു.സി മധ്യമേഖല സമ്മേളനം

മൂവാറ്റുപുഴ: അദാനിമാര്‍ക്കും അംബാനിമാര്‍ക്കും വേണ്ടി കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ മുരടിപ്പിക്കുന്ന നയമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നതെന്ന് കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കന്‍. തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ടുള്ള പ്രചാരണത്തിലൂടെ നരേന്ദ്ര മോദി മുഖം മിനുക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആര്‍. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പാലോട് രവി മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്ക് അവാര്‍ഡുകൾ വിതരണം ചെയ്തു. സംസ്ഥാന ഭാരവാഹികളായ വി.ജെ. ജോസഫ്, പി.ജെ. ജോയി, മലയാലപ്പുഴ ജ്യോതിഷ്‌കുമാര്‍, കൃഷ്ണവേണി ശര്‍മ, ഉണ്ണി കാക്കനാട്, സുരേന്ദ്രന്‍ കുന്നപ്പിള്ളി, ഫിലിപ്പോസ് ജോസഫ്, മനോജ് ചെങ്ങന്നൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ വി.ജി. ജോസഫ് മോഡറേറ്ററായി. പായിപ്ര കൃഷ്ണന്‍, ഉല്ലാസ് തോമസ്, പി.വി. കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി സ്വാഗതവും മൂവാറ്റുപുഴ റീജനല്‍ പ്രസിഡൻറ് ജോണ്‍ തെരുവത്ത് നന്ദിയും പറഞ്ഞു. അഞ്ചു ജില്ലകളിൽ നിന്നുള്ളവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.