കമ്യൂണിറ്റി റെസ്ക്യു വോളൻറിയർസ് സ്​റ്റേഷൻ തല ഉദ്ഘാടനം

കൂത്താട്ടുകുളം: കമ്യൂണിറ്റി റെസ്ക്യു വളൻറിയർസ് പദ്ധതിയുടെ കൂത്താട്ടുകുളം സ്റ്റേഷൻതല ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. അപകടങ്ങൾ നേരിടുമ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായി യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് എം.എൽ.എ പറഞ്ഞു. ഡിവിഷനൽ ഓഫിസർ ആർ.പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡീഷനൽ ഡിവിഷൻ ഓഫിസർ വി.സിദ്ധകുമാർ മുഖ്യ പ്രഭാഷണം നടത്തി. നോഡൽ ഓഫിസർ എ.എസ്. ജോഗി, നഗരസഭ ചെയർമാൻ ബിജു ജോൺ, പഞ്ചായത്ത് പ്രസിഡൻറുമാരായ ജോഷി സ്കറിയ, ജോയിസ് മാമ്പിള്ളി, കൗൺസിലർമാരായ പി.സി. ജോസ്, എം.എം. അശോകൻ, എൻ.കെ. വിജയൻ, ടി.ബി. രാമകൃഷ്ണൻ, സജാദ് പി.എ., ജിജോ ഫിലിപ്, എന്നിവർ സംസാരിച്ചു. സ്റ്റേഷൻ ഓഫിസർ കലേഷ് കുമാർ സ്വാഗതവും, പി.എച്ച്. അഭിഷേക് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.