നിലംപൊത്താറായ വൃക്ഷം ഭീതി വിതക്കുന്നു

മട്ടാഞ്ചേരി: വിനോദസഞ്ചാരികളും വിദ്യാർഥികളും ഉൾപ്പെടെ ആയിരങ്ങൾ അനുദിനം യാത്രചെയ്യുന്ന റോഡരികിൽ ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള മരം ഭീതി വിതക്കുന്നു. ഫോർട്ട് കൊച്ചി കസ്റ്റംസ് ജെട്ടിക്ക് സമീപം തീരദേശ പൊലീസ് സ്റ്റേഷൻ ചുറ്റുമതിലിനോട് ചേർന്നുനിൽക്കുന്ന വൃക്ഷം മണ്ണിൽനിന്ന് വേരുകൾ വേർെപട്ട് റോഡിൽ നിന്ന് ഉയർന്നുനിൽക്കുകയാണ്. ശക്തമായ കാറ്റിനെ തുടർന്ന് കടപുഴകി നിൽക്കുന്ന മരം അപകടം വരുത്തുന്നതിനു മുമ്പായി വെട്ടിമാറ്റണമെന്ന് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ആയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.