പൊള്ളലേറ്റ് യുവതി മരിച്ച സംഭവം: സമഗ്ര അന്വേഷണം വേണമെന്ന്

മട്ടാഞ്ചേരി: പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. തോപ്പുംപടി വാലുമ്മേൽ അമൃത റോഡിൽ ചക്കാലക്കൽ ജോണിയുടെ മകൾ അമലയാണ് (20) മരിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് പ്രദേശത്തെ സാമൂഹിക സംഘടനകളും നാട്ടുകാരും ആരോപിക്കുന്നത്. പ്രദേശവാസികളുടെയും യുവതിയുടെ സുഹൃത്തുക്കളുടെയും മൊഴിയെടുക്കണമെന്നാണ് ആവശ്യം. സമഗ്ര അന്വേഷണം വേണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ സ്ഥലം സന്ദർശിച്ചശേഷം ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. അനീഷി‍​െൻറ നേതൃത്വത്തില്‍ നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. അമലയുടെ പേരിലുണ്ടായിരുന്ന വീടും ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണവും രണ്ടാനമ്മ തട്ടിയെടുത്തതായി നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.