ചികിത്സ പിഴവിനെ തുടർന്ന് യുവതി മരിച്ച സംഭവം: പ്രകടനം നടത്തി

നെട്ടൂർ: മരട് സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന്‌ നെട്ടൂർ സ്വദേശിനി ബിന്ദു മരിക്കാനിടയായ സാഹചര്യം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു ജനകീയ സമിതി പ്രകടനം നടത്തി. തിങ്കളാഴ്ച ആശുപത്രിക്ക് മുന്നിൽ നടത്തുന്ന സത്യഗ്രഹത്തിന് മുന്നോടിയായിരുന്നു പ്രകടനം. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കൗൺസിലർമാരായ ദിഷാപ്രതാപൻ, ബോബൻ നെടുംപറമ്പിൽ, ദേവൂസ് ആൻറണി, ഇ.ആർ. സന്തോഷ്, ജനകീയ സമിതി ചെയർമാൻ ടി.കെ. തങ്കപ്പൻ, തോമസ്‌ നെട്ടൂർ, എൻ.ജെ. ബാബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.