മുഖ്യമന്ത്രിയുടെ ഒാഫിസി​െൻറ പേരിൽ കബളിപ്പിക്കൽ ശ്രമം നടത്തിയയാളെക്കുറിച്ച്​ സൂചന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നാണെന്ന് പറഞ്ഞ് പ്രധാനവ്യക്തികൾക്ക് വ്യാജ ഫോൺ ചെയ്ത് കബളിപ്പിക്കാൻ ശ്രമിച്ച വ്യക്തിയെക്കുറിച്ച് സൈബർ സെല്ലിന് സൂചന ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഇൻറലിജൻസ് വിഭാഗത്തിൽനിന്നാണെന്ന് പറഞ്ഞാണ് ഇയാൾ ത​െൻറ മൊബൈൽ ഫോണിൽനിന്ന് സംസ്ഥാനത്തെ പ്രമുഖരെ വിളിച്ചത്. തിരിച്ചുവിളിക്കണമെന്നും കാണേണ്ടതുണ്ടെന്നുമാണ് അവരോടൊക്കെ പറഞ്ഞത്. ഇതു സംബന്ധിച്ച് പരാതി വന്നപ്പോഴാണ് സൈബർ വിഭാഗത്തോട് അന്വേഷിക്കാൻ നിർദേശിച്ചത്. വ്യാജ ഫോൺ ചെയ്ത വ്യക്തി വിളിച്ചത് തമിഴ്നാട്ടിൽനിന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.