കോതമംഗലം: കണ്ടെത്തി. മണികണ്ടൻചാൽ വെള്ളാരംകുത്തിന് മുകളിൽ പൂയംകുട്ടി വനമേഖലയിൽപെടുന്ന വാക്കത്തിപ്പാറ ഭാഗത്താണ് പിടിയാനയുടെ ഒരാഴ്ചയിലേറെ പഴക്കമുള്ള അഴുകിയ ജഡം കണ്ടത്. വിവരം അറിഞ്ഞ് കുട്ടമ്പുഴ റേഞ്ച് ഓഫിസർ എസ്. രാജെൻറ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്തെത്തി. ആനക്ക് 65 വയസ്സുവരുമെന്നും മരണത്തിൽ അസ്വാഭാവികതയിെല്ലന്നും വനപാലകർ പറഞ്ഞു. കോന്നിയിൽനിന്ന് എത്തിയ വനം വന്യജീവി വകുപ്പിലെ ഡോക്ടർ പി.എസ്. ജയകുമാറിെൻറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ജഡം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.